Aagaasattirikkunna

ആകാശത്തിരിക്കുന്ന
Work
Year
Language

ആകാശത്തിരിക്കണ തെയ്‌വങ്ങളേ മലതെയ്‌വങ്ങളേ...
ആനച്ചൂരടിക്കണ കാടെവിടെ മലങ്കാടെവിടെ...
തേനും തിനയും തരും കാടെവിടെ....
കാടെവിടെ കൊടുംകാടെവിടെ...

(ആകാശത്തിരിക്കണ...)

ആ മരങ്ങള് ഈ മരങ്ങള് പൂമരങ്ങള് പോയല്ലാ...
ആടിക്കാറിന് ചാമരം വീശണ വന്മരങ്ങളും പോയല്ലാ...
കാറൊഴിഞ്ഞെന്നേ ഓഹോയ് മാരിയൊഴിഞ്ഞെന്നേ...
ഈറ്റക്കിടാത്തീടെ നാവോറു പാടുന്നൊരീണം മുറിഞ്ഞെന്നേ...

ഓഹോ ഹോ ഓ...
നേരത്തും കാലത്തും നീരു വിതയ്‌ക്കണ
നേരും നെറിയും പോയ് മാളോരേ.....

(ആകാശത്തിരിക്കണ...)

തട്ടിത്തകര്‍ക്കണ് - ഏലയ്യാ
ഏഹേ വെട്ടി മുറി‌ക്കണ് - ഏലയ്യാ
ആഹാ വെട്ടി മുറി‌ക്കണ് - ഏലയ്യാ
ഓഹോ കുത്തി മലര്‍ത്തണ് - ഏലയ്യാ

തട്ടിത്തകര്‍ക്കണ് വെട്ടി മുറി‌ക്കണ് കുത്തി മലര്‍ത്തണ് ഏലയ്യാ
കാടിന്റെ നൊമ്പരം ഏലയ്യാ... ആരുണ്ട് കേക്കണ് ഏലയ്യാ...
ഒറ്റയാന്‍ കേക്കണ് ചിന്നം വിളിക്കണ് ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ
ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ... ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ...

āgāśattirikkaṇa tĕy‌vaṅṅaḽe maladĕy‌vaṅṅaḽe...
ānaccūraḍikkaṇa kāḍĕviḍĕ malaṅgāḍĕviḍĕ...
tenuṁ tinayuṁ taruṁ kāḍĕviḍĕ....
kāḍĕviḍĕ kŏḍuṁkāḍĕviḍĕ...

(āgāśattirikkaṇa...)

ā maraṅṅaḽ ī maraṅṅaḽ pūmaraṅṅaḽ poyallā...
āḍikkāṟin sāmaraṁ vīśaṇa vanmaraṅṅaḽuṁ poyallā...
kāṟŏḻiññĕnne ohoy māriyŏḻiññĕnne...
īṭrakkiḍāttīḍĕ nāvoṟu pāḍunnŏrīṇaṁ muṟiññĕnne...

oho ho o...
nerattuṁ kālattuṁ nīru viday‌kkaṇa
neruṁ nĕṟiyuṁ poy māḽore.....

(āgāśattirikkaṇa...)

taṭṭittagarkkaṇ - elayyā
ehe vĕṭṭi muṟi‌kkaṇ - elayyā
āhā vĕṭṭi muṟi‌kkaṇ - elayyā
oho kutti malarttaṇ - elayyā

taṭṭittagarkkaṇ vĕṭṭi muṟi‌kkaṇ kutti malarttaṇ elayyā
kāḍinṟĕ nŏmbaraṁ elayyā... āruṇḍ kekkaṇ elayyā...
ŏṭrayān kekkaṇ sinnaṁ viḽikkaṇ ŏṭray‌kk pogalle māḽore
ŏṭray‌kk pogalle māḽore... ŏṭray‌kk pogalle māḽore...