Aagaasattinu

ആകാശത്തിനു
Year
Language

ആകാശത്തിനു ഭ്രാന്തു പിടിച്ചു
അന്നാദ്യം മാനത്തു മിന്നലുദിച്ചു
വെള്ളിടിവെട്ടി പേമാരിപെയ്തു
അങ്ങനെ ഭൂമിക്കും ഭ്രാന്തുപിടിച്ചു
(ആകാശത്തിനു..)

വസന്തത്തിലവള്‍ പൊട്ടിച്ചിരിച്ചു
ഗ്രീഷ്മത്തിലവള്‍ കത്തിയെരിഞ്ഞു
വര്‍ഷത്തിലോ മനം തേങ്ങിക്കരഞ്ഞു
ഹേമന്തത്തില്‍ വീണ്ടും മന്ദഹസിച്ചു
വീണ്ടും മന്ദഹസിച്ചു
(ആകാശത്തിനു...)

സൂര്യരശ്മിയിലാര്‍ത്തുചിരിക്കും
നീലവാനിനും കല്ലേറുകൊണ്ടു
ആ വ്രണങ്ങളുണങ്ങാതെ നിന്നൂ
അവയെ താരകങ്ങളെന്നു വിളിച്ചു(2)
താരകങ്ങളെന്നു വിളിച്ചു
(ആകാശത്തിനു...)

അസ്തമയത്തിലും മോഹസിന്ദൂരം
ആര്‍ക്കോ വേണ്ടിയണിയുന്നു മര്‍ത്ത്യന്‍
ആരുമില്ലൂഴിയില്‍ ഭ്രാന്തനല്ലാതെ
ആത്മാവിലോടിയൊളിക്കുന്നുഞാനും
ഓടിയൊളിക്കുന്നുഞാനും
(ആകാശത്തിനു...)

āgāśattinu bhrāndu piḍiccu
annādyaṁ mānattu minnaludiccu
vĕḽḽiḍivĕṭṭi pemāribĕydu
aṅṅanĕ bhūmikkuṁ bhrāndubiḍiccu
(āgāśattinu..)

vasandattilavaḽ pŏṭṭicciriccu
grīṣmattilavaḽ kattiyĕriññu
varṣattilo manaṁ teṅṅikkaraññu
hemandattil vīṇḍuṁ mandahasiccu
vīṇḍuṁ mandahasiccu
(āgāśattinu...)

sūryaraśmiyilārttusirikkuṁ
nīlavāninuṁ kalleṟugŏṇḍu
ā vraṇaṅṅaḽuṇaṅṅādĕ ninnū
avayĕ tāragaṅṅaḽĕnnu viḽiccu(2)
tāragaṅṅaḽĕnnu viḽiccu
(āgāśattinu...)

astamayattiluṁ mohasindūraṁ
ārkko veṇḍiyaṇiyunnu marttyan
ārumillūḻiyil bhrāndanallādĕ
ātmāviloḍiyŏḽikkunnuñānuṁ
oḍiyŏḽikkunnuñānuṁ
(āgāśattinu...)