Aagaasattin mahimaave

ആകാശത്തിൻ മഹിമാവേ
Year
Language

ആകാശത്തിന്‍ മഹിമാവേ
ആശ്രയം നീയെന്‍ യഹോവേ
ദൈവമേ നീയെനിക്കെന്നുമെന്നും
നേര്‍വഴി കാട്ടേണമേ (ആകാശത്തിന്‍)

ഭൂമിയില്‍ വേവുമെനിക്കെന്നുമേ
ക്ഷേമമരുളുന്നോരാട്ടിടയന്‍
പച്ചപ്പുല്‍തട്ടില്‍ ശയിപ്പിയ്കു നീ
സ്വഛമാം പൂഞ്ചോല കാട്ടിടൂ നീ
ആകാശത്തിന്‍ മഹിമാവേ

നിന്‍ തിരുവുള്ളം നിറഞ്ഞിടുമീ
നീതിയാം പാതയില്‍ നിന്നിടുമ്പോള്‍ (നിന്‍)
കൂരിരുള്‍താഴ്വര എത്തിയാലും
തീരെ ഭയമില്ലാ തമ്പുരാനേ.
ആകാശത്തിന്‍ മഹിമാവേ

ആരും കൊതിക്കും പദവിയുമീ
പാരിലെ ഭാഗ്യവും തന്നവന്‍ നീ (ആരും)
എന്നാലും കര്‍ത്താവേ നീയെന്തിനായ്
എന്നെയൊരംഗവിഹീനയാക്കി (ആകാശത്തിന്‍)

āgāśattin mahimāve
āśrayaṁ nīyĕn yahove
daivame nīyĕnikkĕnnumĕnnuṁ
nervaḻi kāṭṭeṇame (āgāśattin)

bhūmiyil vevumĕnikkĕnnume
kṣemamaruḽunnorāṭṭiḍayan
paccappuldaṭṭil śayippiygu nī
svachamāṁ pūñjola kāṭṭiḍū nī
āgāśattin mahimāve

nin diruvuḽḽaṁ niṟaññiḍumī
nīdiyāṁ pādayil ninniḍumboḽ (nin)
kūriruḽtāḻvara ĕttiyāluṁ
tīrĕ bhayamillā tamburāne.
āgāśattin mahimāve

āruṁ kŏdikkuṁ padaviyumī
pārilĕ bhāgyavuṁ tannavan nī (āruṁ)
ĕnnāluṁ karttāve nīyĕndināy
ĕnnĕyŏraṁgavihīnayākki (āgāśattin)