Aagaasattile

ആകാശത്തിലെ
Year
Language

ആകാശത്തിലെ നാലമ്പലത്തില്‍
ആരോ വിളക്കു വച്ചു
ആരോമലേ നിന്നാലോലമിഴിയില്‍
അനുരാഗം വിളക്കു വച്ചു (ആകാശത്തിലെ )

വെള്ളിത്തിരകളാല്‍ തുണി നെയ്തു കൂട്ടി
വെള്ളാരങ്കല്ലില്‍ ചിലമ്പിട്ട് തല്ലി
ഒഴുകീ കാട്ടരുവി - കരയെ
തഴുകീ കാട്ടരുവി
എന്റെ മനസ്സും കല്ലോലിനി
നിന്നെ തഴുകും കല്ലോലിനി (ആകാശത്തിലെ)

വള്ളിക്കുടിലുകള്‍ മണിമേടയാക്കി
തുള്ളുന്ന കാറ്റിന്റെ തോളത്തു കേറി
വന്നു വസന്ത കാലം - ഭൂമിയെ
വെന്നു വസന്ത കാലം
എന്റെ സ്വപ്നവും വസന്തം
നിന്നില്‍ വിടരും വസന്തം (ആകാശത്തിലെ)
മ്.......... മ്..........

āgāśattilĕ nālambalattil
āro viḽakku vaccu
āromale ninnālolamiḻiyil
anurāgaṁ viḽakku vaccu (āgāśattilĕ )

vĕḽḽittiragaḽāl tuṇi nĕydu kūṭṭi
vĕḽḽāraṅgallil silambiṭṭ talli
ŏḻugī kāṭṭaruvi - karayĕ
taḻugī kāṭṭaruvi
ĕnṟĕ manassuṁ kallolini
ninnĕ taḻuguṁ kallolini (āgāśattilĕ)

vaḽḽikkuḍilugaḽ maṇimeḍayākki
tuḽḽunna kāṭrinṟĕ toḽattu keṟi
vannu vasanda kālaṁ - bhūmiyĕ
vĕnnu vasanda kālaṁ
ĕnṟĕ svapnavuṁ vasandaṁ
ninnil viḍaruṁ vasandaṁ (āgāśattilĕ)
m.......... m..........