Aagaasappookkal

ആകാശപ്പൂക്കള്‍
Work
Year
Language

ആകാശപ്പൂക്കള്‍ ഈ സായം സന്ധ്യയില്‍
മേഘത്തളിരുകളില്‍ ഒളിമിന്നിത്തെളിയുമ്പോള്‍
ആരും കാണാതെ അനുരാഗക്കൊതിയോടെ
തിരപുണരാനെത്തുമ്പോള്‍ കര പുളകം കൊള്ളുമ്പോള്‍
ആനന്ദത്തിന്‍ ശ്രീരാഗങ്ങള്‍ കരയോടെന്നും
ചെവിയില്‍ ചൊല്ലും തിരകള്‍ ... തിരകള്‍

രാഗമാലികകള്‍ പാടിയാടിവരും
സ്നേഹപൂര്‍വമിവളും
ഹൃദയതന്ത്രികളില്‍ പ്രണയഭാവനകള്‍
കവിതയായി വിടരും
ആതിരാത്താരകള്‍ ദൂരെ ദൂരെയായ്
കാര്‍ത്തികദീപമായ് മിന്നി
മൂവന്തി നേരത്ത് കടലോരം കവിപാടും

ചൈത്രഗായികയെ പ്രകൃതിപോല്‍
അനുരാഗമാലചാര്‍ത്തും
മനസ്സിനുള്ളിലിവള്‍ കുളിരുകോരിയിടും
പുരുഷജന്മമാകേ
ശ്രീമയസന്ധ്യയില്‍ മിന്നും താരമായ്
കാമുക നിന്നിലെന്‍ പ്രേമദീപ്തികള്‍
തെളിയുന്നു നിമിഷത്തില്‍ കടലോരം കവിപാടും

āgāśappūkkaḽ ī sāyaṁ sandhyayil
meghattaḽirugaḽil ŏḽiminnittĕḽiyumboḽ
āruṁ kāṇādĕ anurāgakkŏdiyoḍĕ
tirabuṇarānĕttumboḽ kara puḽagaṁ kŏḽḽumboḽ
ānandattin śrīrāgaṅṅaḽ karayoḍĕnnuṁ
sĕviyil sŏlluṁ tiragaḽ ... tiragaḽ

rāgamāligagaḽ pāḍiyāḍivaruṁ
snehabūrvamivaḽuṁ
hṛdayadandrigaḽil praṇayabhāvanagaḽ
kavidayāyi viḍaruṁ
ādirāttāragaḽ dūrĕ dūrĕyāy
kārttigadībamāy minni
mūvandi neratt kaḍaloraṁ kavibāḍuṁ

saitragāyigayĕ prakṛtibol
anurāgamālasārttuṁ
manassinuḽḽilivaḽ kuḽirugoriyiḍuṁ
puruṣajanmamāge
śrīmayasandhyayil minnuṁ tāramāy
kāmuga ninnilĕn premadīptigaḽ
tĕḽiyunnu nimiṣattil kaḍaloraṁ kavibāḍuṁ