Aagaasamaunam

ആകാശമൗനം
Work
Year
Language

ആകാശമൗനം വാചാലമാകും
താരങ്ങള്‍ കണ്‍‌ചിമ്മും തീരങ്ങള്‍
ആ നീലരാവും പൂനിലാവും
പൊന്നൂഞ്ഞാലില്‍ ആടും യാമം

(ആകാശമൗനം)

നീലോല്പലങ്ങള്‍ തിളങ്ങുന്നുവോ
നിന്‍ ലോചനങ്ങള്‍ തിളങ്ങുന്നുവോ
പൂത്തുവിരിയും മലരേ....
രാത്രി പൊഴിയും അഴകിന്‍‍ പനിമഴയില്‍
നനയുമിളം തനുവിലിവന്‍ മധുശലഭം

(ആകാശമൗനം)

കാതോര്‍ത്തിരിക്കുന്നതെന്തേ സഖീ
കൗമാരം താണ്ടുന്ന കാല്‍ത്താളമോ
നേര്‍ത്ത രജനി പകരും ആദ്യ ലഹരി നുരയോ
മനസരസ്സില്‍‍ മയങ്ങുമിളം അരയന്നമേ പറയു പ്രിയേ

(ആകാശമൗനം)

āgāśamaunaṁ vāsālamāguṁ
tāraṅṅaḽ kaṇ‌simmuṁ tīraṅṅaḽ
ā nīlarāvuṁ pūnilāvuṁ
pŏnnūññālil āḍuṁ yāmaṁ

(āgāśamaunaṁ)

nīlolbalaṅṅaḽ tiḽaṅṅunnuvo
nin losanaṅṅaḽ tiḽaṅṅunnuvo
pūttuviriyuṁ malare....
rātri pŏḻiyuṁ aḻagin panimaḻayil
nanayumiḽaṁ tanuvilivan madhuśalabhaṁ

(āgāśamaunaṁ)

kādorttirikkunnadĕnde sakhī
kaumāraṁ tāṇḍunna kālttāḽamo
nertta rajani pagaruṁ ādya lahari nurayo
manasarassil mayaṅṅumiḽaṁ arayanname paṟayu priye

(āgāśamaunaṁ)