ആകാശം പൂക്കുട ചൂടി കാത്തരിപ്പൂ നിന്നെ (2)
പുണരാന്‍ പൂങ്കുയില്‍ പാടി സുഭഗേ സുന്ദരി
മാനംമേലേ പറന്നുയരാന്‍ എത്ര നാള്‍ ഞാന്‍ കൊതിച്ചു
ഭൂമിയായി താളമായി രാഗമായി ഭാവമായി
എന്നെ നീ തേടി വന്നു (2)
(ആകാശം)
പനിനീര്‍മഞ്ഞു പൊതിയും തൂവലണിയും നെഞ്ചിന്നുള്ളില്‍
കനിയും കാട്ടുതേനും നിന്നില്‍ നിറയും ഗാനമല്ലേ
ഹരിതനിരയായി ഭൂമി നിറയും പ്രിയദേ ഗ്രാമസന്ധ്യേ
പിരിയില്ലൊരുനാളുമീ തുടിയും താളലയവും
എവിടെയോ മറഞ്ഞ രാഗം വിരഹിണി ഒരു നിമിഷം
(ആകാശം)
മുകിലായി വര്‍ണ്ണനിരയായി കാത്തു നില്‍പ്പൂ നിന്നിലലിയാന്‍
മൊഴിയായി സ്വര്‍ണ്ണമലരായി കാട്ടുപൂവേ പാടി വരുമോ
നിന്നില്‍ നിറയാന്‍ പുല്‍കിയുറക്കാന്‍ പനിനീര്‍ശ്വാസഗന്ധം
തരുമോ ഭൂമിദേവി നീ തളിരിടും പ്രേമകാലം
മതിമുഖി നിന്‍ സമ്മതം മലരണിയും സുഖനിമിഷം
(ആകാശം)