Aagaasadeebannal

ആകാശദീപങ്ങള്‍
Year
Language

ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളിള്‍
ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയിള്‍
മറയുകയായി നീയാ ജ്വാലാമുഖം
ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി

ഹൃദയത്തില്‍ നിന്‍ മൂകപ്രണയത്തിന്‍ ഭാവങ്ങള്‍
പഞ്ചാഗ്നി നാളമായി എരിഞ്ഞിരുന്നു
തുടുവിരലിന്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയിലെന്നേ നീ
സിന്ധൂരരേണുവായി അണിഞ്ഞിരുന്നു
മിഴികളിലൂറും ജപലയമണികള്‍
കറുകകളണിയും കണിമഴമലരായി
വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും
ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി

മനസ്സില്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്‍റ വല്‍ക്കലം പുതച്ചിരുന്നു
തുടിയാല്‍ ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും
ഒരു രുദ്രതാളമായി ചേര്‍ന്നിരുന്നു
താണ്ഢവമാടും മനസ്സിലെയിരുളില്‍
ഓര്‍മ്മകളെഴുതും തരള നിലാവേ
വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും
(ആകാശദീപങ്ങള്‍ സാക്ഷി)

āgāśadībaṅṅaḽ sākṣi āgneyaśailaṅṅaḽ sākṣi
agamĕriyuṁ āraṇya tīraṅṅaḽiḽ
himamuḍiyil sāyunna viṇgaṁgayiḽ
maṟayugayāyi nīyā jvālāmukhaṁ
āgāśadībaṅṅaḽ sākṣi āgneyaśailaṅṅaḽ sākṣi

hṛdayattil nin mūgapraṇayattin bhāvaṅṅaḽ
pañjāgni nāḽamāyi ĕriññirunnu
tuḍuviralin dumbāl nin dirunĕṭriyilĕnne nī
sindhūrareṇuvāyi aṇiññirunnu
miḻigaḽilūṟuṁ jabalayamaṇigaḽ
kaṟugagaḽaṇiyuṁ kaṇimaḻamalarāyi
viḍabaṟayuṁ priyasakhiyuḍĕ maunanŏmbaraṅṅaḽaṟiyuṁ
āgāśadībaṅṅaḽ sākṣi āgneyaśailaṅṅaḽ sākṣi

manassil nī ĕppoḻuṁ mandrānubhūdiyāṁ
maññinṟa valkkalaṁ pudaccirunnu
tuḍiyāl ñānuṇarumboḽ iḍanĕñjil nīyĕnnuṁ
ŏru rudradāḽamāyi sernnirunnu
tāṇḍhavamāḍuṁ manassilĕyiruḽil
ormmagaḽĕḻuduṁ taraḽa nilāve
viḍabaṟayuṁ priyasakhiyuḍĕ maunanŏmbaraṅṅaḽaṟiyuṁ
(āgāśadībaṅṅaḽ sākṣi)