Aagaasa meghajaalagam [F]

ആകാശ മേഘജാലകം [F]
Work
Year
Language

ആകാശമേഘജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം
തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങള്‍
രാഗാര്‍ദ്രമായ്.....
ആകാശമേഘജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം...

വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ
മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ
വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ
മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ
തൂവെയില്‍ക്കിളീ പാട്ടു മൂളിവാ
മാരിവില്ലുമായ് മെയ്യുരുമ്മുവാന്‍
ഈ ഡിസംബറിന്‍ സ്നേഹവീണയില്‍...
ആകാശമേഘജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം...

പൊന്‍കിനാവുകള്‍ കുനുകൂടു കൂട്ടവേ
തേന്‍നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ
പൊന്‍കിനാവുകള്‍ കുനുകൂടു കൂട്ടവേ...
തേന്‍നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ...
സാഗരങ്ങളില്‍ സാന്ധ്യ നേർ‌ക്കവേ
രാത്തടങ്ങളില്‍ കാറ്റുലാവവേ
ഈ സിത്താറില്‍ ഞാന്‍ പാട്ടു മീട്ടവേ....
(ആകാശമേഘജാലകം....)

āgāśameghajālagaṁ tuṟannu sāyāhnaṁ
ānandasāndramāy pŏḻiññu nīhāraṁ
tūmaññuduḽḽi vīṇaliñña tīraṅṅaḽ
rāgārdramāy.....
āgāśameghajālagaṁ tuṟannu sāyāhnaṁ
ānandasāndramāy pŏḻiññu nīhāraṁ...

vĕṇbiṟāvugaḽ siṟagārnnu pāṟave
maṇsĕrādugaḽ miḻiminnān duḍaṅṅave
vĕṇbiṟāvugaḽ siṟagārnnu pāṟave
maṇsĕrādugaḽ miḻiminnān duḍaṅṅave
tūvĕyilkkiḽī pāṭṭu mūḽivā
mārivillumāy mĕyyurummuvān
ī ḍisaṁbaṟin snehavīṇayil...
āgāśameghajālagaṁ tuṟannu sāyāhnaṁ
ānandasāndramāy pŏḻiññu nīhāraṁ...

pŏnkināvugaḽ kunugūḍu kūṭṭave
tennilāvugaḽ tĕḽiviṇṇil pūkkave
pŏnkināvugaḽ kunugūḍu kūṭṭave...
tennilāvugaḽ tĕḽiviṇṇil pūkkave...
sāgaraṅṅaḽil sāndhya ner‌kkave
rāttaḍaṅṅaḽil kāṭrulāvave
ī sittāṟil ñān pāṭṭu mīṭṭave....
(āgāśameghajālagaṁ....)