Aagaasa meghajaalagam [D]

ആകാശ മേഘജാലകം [D]
Work
Year
Language

ആകാശമേഘജാലകം തുറന്നു സായാഹ്നം
ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം
തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങള്‍
രാഗാര്‍ദ്രമായ് (ആകാശ )

വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ
മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ
വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ
മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ
തൂവെയില്‍ക്കിളീ പാട്ടു മൂളിവാ
മാരിവില്ലുമായ് മെയ്യുരുമ്മുവാന്‍
ഈ ഡിസംബറിന്‍ സ്നേഹവീണയില്‍
(ആകാശ)

പൊന്‍കിനാവുകള്‍ കുനുകൂട് കൂട്ടവേ
തേന്‍നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ
പൊന്‍കിനാവുകള്‍ കുനുകൂട് കൂട്ടവേ
തേന്‍നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ
താരങ്ങളില്‍ സാന്ധ്യമേല്ക്കവേ
രാത്തടങ്ങളില്‍ കാറ്റുലാവവേ
ഈ സിത്താറില്‍ ഞാന്‍ പാട്ടു മീട്ടവേ
(ആകാശ)

āgāśameghajālagaṁ tuṟannu sāyāhnaṁ
ānandasāndramāy pŏḻiññu nīhāraṁ
tūmaññuduḽḽi vīṇaliñña tīraṅṅaḽ
rāgārdramāy (āgāśa )

vĕṇbiṟāvugaḽ siṟagārnnu pāṟave
maṇsĕrādugaḽ miḻiminnān tuḍaṅṅave
vĕṇbiṟāvugaḽ siṟagārnnu pāṟave
maṇsĕrādugaḽ miḻiminnān tuḍaṅṅave
tūvĕyilkkiḽī pāṭṭu mūḽivā
mārivillumāy mĕyyurummuvān
ī ḍisaṁbaṟin snehavīṇayil
(āgāśa)

pŏnkināvugaḽ kunugūṭ kūṭṭave
tennilāvugaḽ tĕḽiviṇṇil pūkkave
pŏnkināvugaḽ kunugūṭ kūṭṭave
tennilāvugaḽ tĕḽiviṇṇil pūkkave
tāraṅṅaḽil sāndhyamelkkave
rāttaḍaṅṅaḽil kāṭrulāvave
ī sittāṟil ñān pāṭṭu mīṭṭave
(āgāśa)