ആകാശ മേടയ്ക്കു വാതിലുണ്ടോ
ആകാശ മേടയ്ക്കു വാതിലുണ്ടോ
താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ
താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ
എതിലേ എതിലേ വെയില്‍ പോയതേതു വഴിയേ?
ആരോരും കാണാതെ ആ നല്ല പൂമേട കണ്ടേ വരാം
ആരാരോ പോരുന്നു പൂമേടപ്പൂട്ടു തുറന്നേ തരാം (ആരോരും)
വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ
(ആകാശ)
കാണാതെ പൊയ്പ്പോയ രാജകുമാരിയെ വീണ്ടെടുക്കാന്‍
മന്ത്രത്താല്‍ പായുന്ന മിന്നലിന്‍ ചേലുള്ള കുതിരയുണ്ടോ (കാണാതെ)
വരവായ് വരവായ് ചിറകാര്‍ന്ന മോഹമിതിലേ
(ആകാശ)