Aagaasa gamgayil

ആകാശ ഗംഗയില്‍
Year
Language

ആകാശഗംഗയില്‍ ആറാട്ടുകഴിഞ്ഞെത്തും
ആവണിപ്പൊന്‍പുലരി
നീ കര്‍മ്മസാക്ഷിയായ് ഭൂമിയാം കന്യയ്ക്ക്
ഗാന്ധര്‍വ വേളിയായി

പൂത്തുലഞ്ഞാടുന്ന പൂമരച്ചാര്‍ത്തുകള്‍
മുത്തുക്കുടപിടിച്ചു
താഴ്വര താലോലിച്ചോമനിച്ചൊഴുകുന്ന
പൂഞ്ചോല നീര്‍തെളിച്ചു
ഹൃദയങ്ങള്‍ അനുരാഗ വിവശരായ് പാടി
സ്നേഹിക്കുകെന്നെ നീ കൊതിതീരും വരെ

ചാരുലതാഗൃഹ വാതിലില്‍ വാസരം
വാസനപ്പൂനിരത്തി
ചാലിച്ച ചന്ദനക്കുളിരുമായ് തൈത്തെന്നല്‍
ചാമരം വീശിയെത്തി
ഹൃദയങ്ങള്‍ അനുരാഗ വിവശരായ് പാടി
സ്നേഹിക്കുകെന്നെ നീ കൊതിതീരും വരെ

āgāśagaṁgayil āṟāṭṭugaḻiññĕttuṁ
āvaṇippŏnpulari
nī karmmasākṣiyāy bhūmiyāṁ kanyaykk
gāndharva veḽiyāyi

pūttulaññāḍunna pūmaraccārttugaḽ
muttukkuḍabiḍiccu
tāḻvara tāloliccomaniccŏḻugunna
pūñjola nīrdĕḽiccu
hṛdayaṅṅaḽ anurāga vivaśarāy pāḍi
snehikkugĕnnĕ nī kŏdidīruṁ varĕ

sāruladāgṛha vādilil vāsaraṁ
vāsanappūniratti
sālicca sandanakkuḽirumāy taittĕnnal
sāmaraṁ vīśiyĕtti
hṛdayaṅṅaḽ anurāga vivaśarāy pāḍi
snehikkugĕnnĕ nī kŏdidīruṁ varĕ