Aadyavasandam pole

ആദ്യവസന്തം പോലെ
Work
Year
Language

ആദ്യവസന്തം പോലെ
ആദ്യസുഗന്ധം പോലെ
അനുപമസുന്ദരമായെന്‍ കിനാവില്‍
അനുരാഗമങ്കുരിച്ചു

ഏതോ രാക്കിളി ഏതോ മരക്കൊമ്പില്‍
എന്നോ പാടിയ പാട്ടില്‍
താനേ വിടര്‍ന്നൊരു താഴമ്പൂവിന്‍
നാണം പുരണ്ടൊരു കാറ്റില്‍
അനുരാഗമങ്കുരിച്ചു
അഹാ... അഹഹാ....ആ.....

ഏതോ കാമുകി ഏതോരജനിയില്‍
എന്നോകണ്ടകിനാവില്‍
ഓടക്കുഴലുമായ് ഒഴുകും യമുനതന്‍
ഓളങ്ങള്‍ തീര്‍ത്തനിലാവില്‍
അനുരാഗമങ്കുരിച്ചു
അഹാ... അഹഹാ....ആ.....

ādyavasandaṁ polĕ
ādyasugandhaṁ polĕ
anubamasundaramāyĕn kināvil
anurāgamaṅguriccu

edo rākkiḽi edo marakkŏmbil
ĕnno pāḍiya pāṭṭil
tāne viḍarnnŏru tāḻambūvin
nāṇaṁ puraṇḍŏru kāṭril
anurāgamaṅguriccu
ahā... ahahā....ā.....

edo kāmugi edorajaniyil
ĕnnogaṇḍagināvil
oḍakkuḻalumāy ŏḻuguṁ yamunadan
oḽaṅṅaḽ tīrttanilāvil
anurāgamaṅguriccu
ahā... ahahā....ā.....