ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ
അന്തപുരങ്ങള്‍ തുറന്നവനേ (ആദ്യത്തെ)
കാണാത്ത നിധികള്‍ കാണിച്ചുതന്നിട്ടും
കള്ളനു പരിഭവമാണോ ഇനിയും
കള്ളനു പരിഭവമാണോ (ആദ്യത്തെ)
മന്ദസ്മിതം ചുണ്ടില്‍ വിടര്‍ന്നില്ലാ
മധുരാംഗരാഗങ്ങളണിഞ്ഞില്ലാ
നാമൊരുമിച്ചു വളര്‍ത്തിയ മോഹങ്ങള്‍
രോമഹര്‍ഷമണിഞ്ഞില്ലാ
(നാമൊരുമിച്ചു )(ആദ്യത്തെ)
മധുവിധുകാലം കഴിഞ്ഞില്ലാ
മദനോത്സവങ്ങള്‍ കഴിഞ്ഞില്ലാ
പാതി വിരിഞ്ഞ ദിവാസ്വപ്നപുഷ്പങ്ങള്‍
പ്രേമലഹരിയണിഞ്ഞില്ലാ
പ്രേമലഹരിയണിഞ്ഞില്ലാ (പാതി) (ആദ്യത്തെ))