ആദ്യത്തെ രാത്രിയെ വരവേല്‍ക്കാന്‍
കാര്‍ത്തിക വിളക്കുകള്‍ കൊളുത്തി - കണ്ണുകള്‍
കാര്‍ത്തിക വിളക്കുകള്‍ കൊളുത്തി
കല്പ്പനാ സൌധത്തിന്‍ മുറ്റത്തു കാമന്‍
പുഷ്പ താലങ്ങള്‍ നിരത്തീ...
(ആദ്യത്തെ)
അധരങ്ങളില്‍ അമൃത പുളിനങ്ങളില്‍
ആയിരം ദാഹങ്ങള്‍ അലയടിച്ചു
അധരങ്ങളില്‍ അമൃത പുളിനങ്ങളില്‍
ആയിരം ദാഹങ്ങള്‍ അലയടിച്ചു
നയനങ്ങളില്‍ നീല നളിനങ്ങളില്‍
സ്വപ്നമരാളങ്ങള്‍ ചിറകടിച്ചു
(ആദ്യത്തെ)
ഹൃദയങ്ങളില്‍ രണ്ടു ഹൃദയങ്ങളില്‍
അനുരാഗ മകരന്ദം തുളുമ്പി നിന്നു
ഹൃദയങ്ങളില്‍ രണ്ടു ഹൃദയങ്ങളില്‍
അനുരാഗ മകരന്ദം തുളുമ്പി നിന്നു
നിമിഷങ്ങളേ പാറും ശലഭങ്ങളേ
നിറയ്ക്കുക നിറയ്ക്കുക മധു വേഗം
ആ ..ആ ...
(ആദ്യത്തെ)