ആദ്യത്തെ നാണം പൂവിട്ടനേരം
ആരോമലേ നിനക്കെന്തുതോന്നി?
ചുണ്ടില്‍ ചിരിയോ കണ്ണില്‍ കുളിരോ
ചന്ദനമാറിലെ ചെണ്ടുലഞ്ഞോ?
വാസന്തകേളിക്കു തേന്‍വനിയില്‍
കുസുമദേവനായ് വന്നവനേ
പ്രേമപൂജയ്ക്കു ഹൃദയം നേദിച്ചു
ഭജനമിരിക്കും മലരാണു ഞാന്‍
ആദ്യത്തെ നാണം.......
കളഭം തേയ്കും നിന്മാറിലെഴുതും
നഖലേഖനം ഞാന്‍ വായിക്കും
കിളിമൊഴിനിന്നെയെന്‍ മടിയിലിരുത്തി
പുളകം വിതച്ചു ഞാനുമ്മവയ്കും
ആദ്യത്തെ നാണം.........
ലാലല്ലാലലാ..............