Aadyasamaagama lajjayil

ആദ്യസമാഗമ ലജ്ജയിൽ
Work
Year
Language

ആ.....ആ......
ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍
സാഗരമുമ്മവെയ്ക്കുമ്പോള്‍
സംഗീതമായ് പ്രേമസംഗീതമായ് നിന്റെ
മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ.....

ഓ...ഓ......
നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ
നാണത്തില്‍ പൊതിയും നിലാവും
ഉന്മാദ നര്‍ത്തനമാടും നിഴലുകള്‍
തമ്മില്‍ പുണരുമീ രാവും
നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോള്‍
സ്വര്‍ല്ലോകമെന്തെന്നറിഞ്ഞു
(ആദ്യ സമാഗമ..)

ഓ...ഓ.....
ആകാശദ്വീപിലെ നിദ്രാമുറികളില്‍
മേഘമിഥുനങ്ങള്‍ പൂകി
സായൂജ്യമായ് ജന്മസാഫല്യമായെന്റെ
മാറില്‍ കിടന്നു മയങ്ങൂ
ആ.....ആ......
ആ...........

ā.....ā......
ādyasamāgama lajjayilādirā
tāragaṁ kaṇṇaḍaykkumboḽ
kāyalaḻicciṭṭa vārmuḍippīliyil
sāgaramummavĕykkumboḽ
saṁgīdamāy premasaṁgīdamāy ninṟĕ
mohaṅṅaḽ ĕnnil niṟaykkū.....

o...o......
nagnāṁgiyāgumīyāmbal malarinĕ
nāṇattil pŏdiyuṁ nilāvuṁ
unmāda narttanamāḍuṁ niḻalugaḽ
tammil puṇarumī rāvuṁ
ninnĕyumĕnnĕyuṁ ŏnnākki māṭrumboḽ
svarllogamĕndĕnnaṟiññu
(ādya samāgama..)

o...o.....
āgāśadvībilĕ nidrāmuṟigaḽil
meghamithunaṅṅaḽ pūgi
sāyūjyamāy janmasāphalyamāyĕnṟĕ
māṟil kiḍannu mayaṅṅū
ā.....ā......
ā...........