ആദ്യരതി നീലിമയില്‍
തമ്മില്‍ പുല്‍കും വീചി
ആത്മാവിന്‍ നാദം
പേറും ആഴി (ആദ്യരതി..)
വിണ്ണിന്‍ കൈകള്‍ മണ്ണിന്‍ നാണം
വാരി ചൂടും വേളയില്‍ (വിണ്ണിന്‍ ..)
ചൊടിയിലെ മധുരിമ പകരൂ
കവിളിലെ കനിമദമരുളൂ... സഖീ
നിന്നിലെ താപമെന്‍ പ്രാണനില്‍ (ആദ്യരതി..)
രാവിന്‍ മൗനം മെല്ലേ മാറ്റും
കാറ്റിന്‍ ക്രീഡാ വേളയില്‍ (രാവിന്‍ ..)
തിരയുടെ ചിരികളിലൊഴുകൂ
നിശയുടെ വിരികളില്‍ വിരിയൂ.. സഖീ
എന്നില്‍ നീ പ്രേമമായ് കാമമായ് (ആദ്യരതി..(2))