ധും ധും ധും തതാ(2)
താമരപ്പെണ്ണേ താമരപ്പെണ്ണേ
താമരപ്പെണ്ണേ വാ...
പാട്ടു പാടടി ആട്ടമാടടി താമരപ്പെണ്ണമ്മാ
കരിമ്പു വില്ലുള്ള തേവരെക്കണ്ടു
ആഹാഹോയ്....
കൈതപ്പൂവമ്പുള്ള തേവരെക്കണ്ടേ
ആഹാഹോയ്....
കാട്ടുപെണ്ണിനൊരാട്ടം കാത്തിരുന്നൊരു മേളം
പൊങ്ങും ഇമ്പം തങ്ങും നെഞ്ചിന്
തിന്തിമിത്താളം
പൂമങ്കമാരുടെ താമരക്കണ്ണില്‍
പൂത്തിരികത്തിച്ചൊരായിരം സ്വപ്നം
കൊളുത്തി നില്ക്കും രാവ്, മയക്കി നില്ക്കും രാവ്
ആവണപ്പെണ്ണും വാ ആടാന്‍ പാടാന്‍ വാ
കരളിലെ അരയിലെ മുത്തും പൊന്നും താ
താ താ താ താ താ.....
മാരനെ കാക്കണ കന്നികള്ക്കുള്ളില്
മൊട്ടിട്ടു നില്ക്കും ആദ്യത്തെ മോഹം
വിടര്ത്തിയെത്തും നാള് വിരുന്നൊരുക്കും നേരം
ആണും പെണ്ണും വാ... തമ്മില്‍ ചേരാന്‍ വാ
ഉടലിലെ ഉയിരിലെ ചൂടും ചൂരും താ