ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്
ആയിരം വര്‍ണ്ണങ്ങള്‍ ലയമായ്
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്
ശംഖനാദം കേട്ടു പൊന്നമ്പലനടയില്‍
പ്രണവപഞ്ചാക്ഷരങ്ങള്‍ മുഴങ്ങി
ഈറന്‍ മുടികോതി തൊഴുതുമടങ്ങും ദേവി
നിന്നെ കണികാണും ഞാന്‍
കൃഷ്ണതുളസിപൂത്തു നിന്‍ പൂമുഖനടയില്‍
കണ്ണന്റെ സ്വപ്നങ്ങളുണര്‍ന്നൂ
മണിവീണമീട്ടി സ്വരഗംഗയൊഴുക്കും
രാധേ നിന്‍ പ്രിയനാഥന്‍ ഞാന്‍