ആദിത്യ ചന്ദ്രന്മാരേ ആകാശ താരങ്ങളേ
ആദ്യമായ് കൊളുത്തിയ പ്രകാശമേ
ഭൂവിലെ കോടാനുകോടി ജഡങ്ങളിൽ
ജീവൻ തെളിയിച്ച പ്രഭാതമേ
സ്വർല്ലോകജ്യോതിസ്സേ നീയല്ലോ അല്ലാഹു
അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹു
ശാസ്ത്രത്തെ വളർത്തുന്നു മണ്ണിതിൽ മനുഷ്യൻ
ശാസ്ത്രം മനുഷ്യനെ വളർത്തുന്നു
ശാസ്ത്രവും മനുഷ്യനും ഒടുവിൽ തൊഴുന്നു
സത്യസ്വരൂപൻ അവന്റെ മുന്നിൽ
സ്വർല്ലോകനാഥനാം അവനല്ലോ
അല്ലാഹു അല്ലാഹു അല്ലാഹു
പുൽകുടിൽ തന്നിലും പൂമേട തന്നിലും
തൃക്കരം ചാർത്തുന്ന തമ്പുരാനേ
പാഴ്മരുഭൂവിങ്കലും പാതാളഭൂവിലും
കാരുണ്യകിരണം പൊഴിപ്പോനേ
അണ്ഡകടാഹത്തിൻ രക്ഷകൻ നീയല്ലോ
അല്ലാഹു അല്ലാഹു അല്ലാഹു