Aadirappoo

ആതിരപ്പൂ
Year
Language

ആതിരപ്പൂവണിയാന്‍ ആത്മസഖീ എന്തേ വൈകി
തുഷാര വൈഡൂര്യമായി പൂവുകള്‍ തന്‍ രോമാഞ്ചം
മലര്‍ദീപ മാല മനസ്സാകെ
(ആതിര )

മനോഹരിയാം ഉഷാദേവി വരവായ് പൂവേ ഉണരൂ
മനസ്സിന്‍ നിവേദ്യമാം സുഗന്ധവുമായ് (മനോഹരി )
നറുതേന്‍കണം നിന്‍ മൌനങ്ങളില്‍ ഹായ്
കുളിര്‍കാറ്റിന്‍ കൈ തൊട്ടാല്‍ വളകിലുക്കം
വിലാസലതാഞ്ജലിയോ വിധുരശ്മി തളിര്‍ത്തതോ
വിടര്‍ന്നാവു നീയെന്‍ മനസ്സാകെ
(ആതിര )

മദാലസ യാമങ്ങള്‍ പീലി നിവര്‍ത്തി ദേവീ ഉണരൂ
ഉണരൂ കൈവല്യമായ് കതിര്‍ മഴയായ് (മദാലസ )
കരിമുന്തിരിതന്‍ പൂക്കള്‍പോലെ ഹായ്
സഖി നിന്‍റെ പൂമുടി അതിലൊളിക്കാം
വിശാലത പൂവണിയെ വിഭാത സംഗീതമായി
വിടര്‍ന്നാവു നീയെന്‍ മനസ്സാകെ
(ആതിര )

ādirappūvaṇiyān ātmasakhī ĕnde vaigi
tuṣāra vaiḍūryamāyi pūvugaḽ tan romāñjaṁ
malardība māla manassāgĕ
(ādira )

manohariyāṁ uṣādevi varavāy pūve uṇarū
manassin nivedyamāṁ sugandhavumāy (manohari )
naṟudenkaṇaṁ nin maൌnaṅṅaḽil hāy
kuḽirgāṭrin kai tŏṭṭāl vaḽagilukkaṁ
vilāsaladāñjaliyo vidhuraśmi taḽirttado
viḍarnnāvu nīyĕn manassāgĕ
(ādira )

madālasa yāmaṅṅaḽ pīli nivartti devī uṇarū
uṇarū kaivalyamāy kadir maḻayāy (madālasa )
karimundiridan pūkkaḽpolĕ hāy
sakhi ninṟĕ pūmuḍi adilŏḽikkāṁ
viśālada pūvaṇiyĕ vibhāda saṁgīdamāyi
viḍarnnāvu nīyĕn manassāgĕ
(ādira )