Aadira tirumutratt

ആതിര തിരുമുറ്റത്ത്‌
Year
Language

ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ
ആലോലം ആടിപ്പാടാന്‍ അംഗനമാരണഞ്ഞൂ
ആരോമലാളേ ഒരുങ്ങൂ.....
ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ
ആലോലം ആടിപ്പാടാന്‍ അംഗനമാരണഞ്ഞൂ
പാതിരാപ്പൂ ചൂടുന്നൂ.....

രാവില്‍ ഹൃദയം നിറയെ പുളകം വിരിയുമീ (2)
ആനന്ദം പകരും യാമം, താരങ്ങള്‍ വിടരും യാമം
പൂമിഴികള്‍ തിരുനോമ്പിന്റെ പുണ്യത്തിനു കാക്കും യാമം
ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ
ആലോലം ആടിപ്പാടാന്‍ അംഗനമാരണഞ്ഞൂ
ആരോമലാളേ ഒരുങ്ങൂ... പാതിരാപ്പൂ ചൂടുന്നൂ...

മാരന്‍ ചൊടിയിലണിയും മലരു പകരുമീ (2)
പൂങ്കാറ്റിന്‍ ഊഞ്ഞാലാടി, തേന്‍ കിനിയും ഗാനം പാടി
പൂന്തളിരിന്‍ പുടവയുമായി അരികില്‍ വാ വാനമ്പാടീ

(ആതിര)

ādirattirumuṭrattambiḽippū viḍarnnū
ālolaṁ āḍippāḍān aṁganamāraṇaññū
āromalāḽe ŏruṅṅū.....
ādirattirumuṭrattambiḽippū viḍarnnū
ālolaṁ āḍippāḍān aṁganamāraṇaññū
pādirāppū sūḍunnū.....

rāvil hṛdayaṁ niṟayĕ puḽagaṁ viriyumī (2)
ānandaṁ pagaruṁ yāmaṁ, tāraṅṅaḽ viḍaruṁ yāmaṁ
pūmiḻigaḽ tirunombinṟĕ puṇyattinu kākkuṁ yāmaṁ
ādirattirumuṭrattambiḽippū viḍarnnū
ālolaṁ āḍippāḍān aṁganamāraṇaññū
āromalāḽe ŏruṅṅū... pādirāppū sūḍunnū...

māran sŏḍiyilaṇiyuṁ malaru pagarumī (2)
pūṅgāṭrin ūññālāḍi, ten kiniyuṁ gānaṁ pāḍi
pūndaḽirin puḍavayumāyi arigil vā vānambāḍī

(ādira)