Aadippaadi nadakkunna

ആടിപ്പാടി നടക്കുന്ന
Work
Year
Language

ആടിപ്പാടി നടക്കുന്ന നാടോടിയല്ല
കൂടു വിട്ടും കൂടു മാറും വേലയുമില്ല
ആയിരം തിരകൾ വന്നണഞ്ഞിടും തീരം പോലെ (2)
എന്നിൽ യൗവനത്തിൻ ദാഹമോടേ മോനണയൂ
(ആടിപ്പാടി..)

യമുനതൻ തടമല്ല യദുകുല കന്യയല്ല (2)
മാദകരാവിൻ തിരുമുറ്റത്താടീടും
നറുവീഞ്ഞു നുരയും മിഴിയോടേ ഞാൻ (2)
(ആടിപ്പാടി..)

പാലയോ പൂത്തില്ല പഞ്ചമിനാളുമല്ല
നാഗകന്യപോൽ തിരുമുറ്റത്താടീടും
തിര തന്നിൽ ഉണരുന്ന രതിയോടെ ഞാൻ (2)
(ആടിപ്പാടി..)

āḍippāḍi naḍakkunna nāḍoḍiyalla
kūḍu viṭṭuṁ kūḍu māṟuṁ velayumilla
āyiraṁ tiragaḽ vannaṇaññiḍuṁ tīraṁ polĕ (2)
ĕnnil yauvanattin dāhamoḍe monaṇayū
(āḍippāḍi..)

yamunadan daḍamalla yadugula kanyayalla (2)
mādagarāvin dirumuṭrattāḍīḍuṁ
naṟuvīññu nurayuṁ miḻiyoḍe ñān (2)
(āḍippāḍi..)

pālayo pūttilla pañjamināḽumalla
nāgaganyabol tirumuṭrattāḍīḍuṁ
tira tannil uṇarunna radiyoḍĕ ñān (2)
(āḍippāḍi..)