ആദിമനാദം മംഗളദീപജ്വാലയാക്കിയ
വിഭാതമേ വിഭാതമേ
അകമിഴിയില്‍ അഞ്ജനമെഴുതാന്‍
അക്ഷരമായ് തുയിലുണരൂ
തൂലികയില്‍ തുയിലുണരൂ
വരമൊഴിയോടെ വായ്മൊഴിയോടെ
ആയിരം വചനങ്ങളോടെ
നാനാര്‍ഥങ്ങളും ഒന്നായ് വിടരും
മാനവഗാഥയാല്‍ ഹൃദയം നിറയും
സാക്ഷരചാരുതയേകൂ
മണ്ണിനെ വിദ്യാലയമാക്കൂ
കവികള്‍ പാടി സാമഗാനം
പ്രപഞ്ചലയതരഗാനം
ശാസ്ത്രകരങ്ങള്‍ സാര്‍ഥകമാക്കും
നവയുഗസൃഷ്ടു സ്ഥിതിലയരാഗം
സാക്ഷരലോകം തെളിയും
ജീവിതപരിവര്‍ത്തന രാഗം
ādimanādaṁ maṁgaḽadībajvālayākkiya
vibhādame vibhādame
agamiḻiyil añjanamĕḻudān
akṣaramāy tuyiluṇarū
tūligayil tuyiluṇarū
varamŏḻiyoḍĕ vāymŏḻiyoḍĕ
āyiraṁ vasanaṅṅaḽoḍĕ
nānārdhaṅṅaḽuṁ ŏnnāy viḍaruṁ
mānavagāthayāl hṛdayaṁ niṟayuṁ
sākṣarasārudayegū
maṇṇinĕ vidyālayamākkū
kavigaḽ pāḍi sāmagānaṁ
prabañjalayadaragānaṁ
śāstragaraṅṅaḽ sārdhagamākkuṁ
navayugasṛṣṭu sthidilayarāgaṁ
sākṣaralogaṁ tĕḽiyuṁ
jīvidabarivarttana rāgaṁ