Aadimaddhyaandannal

ആദിമദ്ധ്യാന്തങ്ങള്‍
Work
Year
Language

ആദിമദ്ധ്യാന്തങ്ങളില്ലാതെ പായുന്ന
കാലമെ കാതോര്‍ത്തു നില്‍ക്കൂ
ഭൂമിയിലാദ്യമായ് നീകേട്ട രോദനം
മാനവ ചരിതങ്ങളല്ലേ

മോഹങ്ങള്‍ പൂക്കുമീ ഏകാന്തതീരത്ത്
ഒരുജന്മം നിന്നെഞാന്‍ തേടി 
ഒരുമാത്രകൊണ്ടെന്നിലെല്ലാം തകര്‍ത്തുനീ
ഏകാന്ത ദുഃഖങ്ങളേകീ എന്നില്‍
ചെഞ്ചോരപ്പാടുകളേകി
അരുതെന്നു ചൊല്ലാനാവാതെയന്നേ
മൂകനായ് ഞാന്‍ നിന്നു തേങ്ങി

കാലമേ ഞാന്‍ കണ്ട ഭൂവില്‍
ശോക രഥചക്രമുരുളുമീ രാവില്‍
കയ്യില്‍ പടവാളുയര്‍ത്തീ ഇന്നു
കണ്ണീരു ഞാന്‍ തൂകി നില്‍പ്പൂ
ലോകം പഴിക്കുന്നു ന്യായം വിധിക്കുന്നു
നഷ്ടത്തിന്‍ സന്തതി ഹിറ്റ്ലര്‍
പാപവും പുണ്യവും തേടാത്ത ഹിറ്റ്ലര്‍
നേരാണുഞാനാണു ഹിറ്റ്ലര്‍
നേരാണു ഞാനാണു ഹിറ്റ്ലര്‍

ādimaddhyāndaṅṅaḽillādĕ pāyunna
kālamĕ kādorttu nilkkū
bhūmiyilādyamāy nīgeṭṭa rodanaṁ
mānava saridaṅṅaḽalle

mohaṅṅaḽ pūkkumī egāndadīratt
ŏrujanmaṁ ninnĕñān deḍi 
ŏrumātragŏṇḍĕnnilĕllāṁ tagarttunī
egānda duḥkhaṅṅaḽegī ĕnnil
sĕñjorappāḍugaḽegi
arudĕnnu sŏllānāvādĕyanne
mūganāy ñān ninnu teṅṅi

kālame ñān kaṇḍa bhūvil
śoga rathasakramuruḽumī rāvil
kayyil paḍavāḽuyarttī innu
kaṇṇīru ñān dūgi nilppū
logaṁ paḻikkunnu nyāyaṁ vidhikkunnu
naṣṭattin sandadi hiṭrlar
pābavuṁ puṇyavuṁ teḍātta hiṭrlar
nerāṇuñānāṇu hiṭrlar
nerāṇu ñānāṇu hiṭrlar