Aadikkaatre

ആടിക്കാറ്റേ
Year
Language

ആടിക്കാറ്റേ വീശല്ലേ നീ
മാരിക്കാറേ പെയ്യല്ലേ നീ
മഞ്ഞും മഞ്ഞും തീയായ് മാറും
മണ്ണിന്‍ മാറില്‍ മൌനം മൂടും

വിരഹം ചൂടിയ നിമിഷദലങ്ങള്‍
തെരുതെരെ നിറമണിയും
അധരവുമധരവുമൊരു ഞൊടിയിടയില്‍
മധുരവുമായ് നിറയും
കരെയേപുണരും പുഴയുടെ ദാഹം
സിരകളിലും പടരും
ഇരുവരുമൊരുസുഖലഹരിയിലങ്ങനെ
വഴിയറിയാതലയും

കണ്ടുമറന്നൊരു താഴ്വരയില്‍
കളിവണ്ടുകള്‍ മൂളിവരും
കാണാക്കുയിലുകള്‍ ഉയിരിന്‍ ചില്ലയില്‍
ഈണം നെയ്തണയും
പാല്‍ക്കുടമേന്തിയ തങ്കനിലാവും
പാതിരതാണ്ടിവരും
അലകടലിന്റെ കയങ്ങളില്‍ നമ്മള്‍
ആലിലയില്‍ നീന്തും

āḍikkāṭre vīśalle nī
mārikkāṟe pĕyyalle nī
maññuṁ maññuṁ tīyāy māṟuṁ
maṇṇin māṟil maൌnaṁ mūḍuṁ

virahaṁ sūḍiya nimiṣadalaṅṅaḽ
tĕrudĕrĕ niṟamaṇiyuṁ
adharavumadharavumŏru ñŏḍiyiḍayil
madhuravumāy niṟayuṁ
karĕyebuṇaruṁ puḻayuḍĕ dāhaṁ
siragaḽiluṁ paḍaruṁ
iruvarumŏrusukhalahariyilaṅṅanĕ
vaḻiyaṟiyādalayuṁ

kaṇḍumaṟannŏru tāḻvarayil
kaḽivaṇḍugaḽ mūḽivaruṁ
kāṇākkuyilugaḽ uyirin sillayil
īṇaṁ nĕydaṇayuṁ
pālkkuḍamendiya taṅganilāvuṁ
pādiradāṇḍivaruṁ
alagaḍalinṟĕ kayaṅṅaḽil nammaḽ
ālilayil nīnduṁ