Aadigaviyude

ആദികവിയുടെ
Work
Year
Language

ആദികവിയുടെ ആശ്രമമേ ആർഷഭാരതമേ
ആർഷഭാരതമേ
നിൻ പരിവർത്തനയാഗശാലയുടെ
ദ്വാരപാലകർ ഞങ്ങൾ
അർഘ്യപൂജാരികൾ ഞങ്ങൾ...
(ആദികവിയുടെ....)

ഇതളിട്ടു വിടർന്നു നിൻ തിരുമുറ്റത്തിരുപതു ദളമുള്ള പുഷ്പം
ഇരുപതു ദളമുള്ള പുഷ്പം...
അമൃതനിഷ്യന്തിയാം അതിൻ പരാഗങ്ങളണിയും ജനഗണഹൃദയം
അണിയും ജനഗണഹൃദയം
ഇതളിട്ടു വിടർന്നു നിൻ തിരുമുറ്റത്തിരുപതു ദളമുള്ള പുഷ്പം
അമൃതനിഷ്യന്തിയാം അതിൻ പരാഗങ്ങളണിയും ജനഗണഹൃദയം
ചലനങ്ങൾ... എവിടെയും.... ചലനങ്ങൾ....
ജനനിതൻ ചരിത്രം തിരുത്തുന്ന ചലനങ്ങൾ
ചലനങ്ങൾ.. ചലനങ്ങൾ...
(ആദികവിയുടെ....)

നവമൊരു മുഖമുദ്രയണിയുന്ന നാടിനെ
പുളകങ്ങൾ ചാർത്തുന്നു ഞങ്ങൾ - 2
വീരതിലകങ്ങൾ ചാർത്തുന്നു ഞങ്ങൾ -2
മണ്ണിന്റെ പുസ്തകം തുറന്നെഴുതും ഞങ്ങൾ
മനുഷ്യാദ്ധ്വാനത്തിൻ മഹാഭാരതം - 2
ചലനങ്ങൾ... എവിടെയും.... ചലനങ്ങൾ....
ജനനിതൻ ചരിത്രം തിരുത്തുന്ന ചലനങ്ങൾ
ചലനങ്ങൾ.. ചലനങ്ങൾ...
(ആദികവിയുടെ....)

ādigaviyuḍĕ āśramame ārṣabhāradame
ārṣabhāradame
nin parivarttanayāgaśālayuḍĕ
dvārabālagar ñaṅṅaḽ
arghyabūjārigaḽ ñaṅṅaḽ...
(ādigaviyuḍĕ....)

idaḽiṭṭu viḍarnnu nin dirumuṭrattirubadu daḽamuḽḽa puṣpaṁ
irubadu daḽamuḽḽa puṣpaṁ...
amṛtaniṣyandiyāṁ adin parāgaṅṅaḽaṇiyuṁ janagaṇahṛdayaṁ
aṇiyuṁ janagaṇahṛdayaṁ
idaḽiṭṭu viḍarnnu nin dirumuṭrattirubadu daḽamuḽḽa puṣpaṁ
amṛtaniṣyandiyāṁ adin parāgaṅṅaḽaṇiyuṁ janagaṇahṛdayaṁ
salanaṅṅaḽ... ĕviḍĕyuṁ.... salanaṅṅaḽ....
jananidan saritraṁ tiruttunna salanaṅṅaḽ
salanaṅṅaḽ.. salanaṅṅaḽ...
(ādigaviyuḍĕ....)

navamŏru mukhamudrayaṇiyunna nāḍinĕ
puḽagaṅṅaḽ sārttunnu ñaṅṅaḽ - 2
vīradilagaṅṅaḽ sārttunnu ñaṅṅaḽ -2
maṇṇinṟĕ pustagaṁ tuṟannĕḻuduṁ ñaṅṅaḽ
manuṣyāddhvānattin mahābhāradaṁ - 2
salanaṅṅaḽ... ĕviḍĕyuṁ.... salanaṅṅaḽ....
jananidan saritraṁ tiruttunna salanaṅṅaḽ
salanaṅṅaḽ.. salanaṅṅaḽ...
(ādigaviyuḍĕ....)