ആദിപരാശക്തീ അമൃതവര്‍ഷിണി
നാദബ്രഹ്മ സപ്തസ്വരരൂപിണീ
പ്രസീത പ്രസീത.........
മനസ്സില്‍ ഞാന്‍ തീര്‍ത്ത മണിശ്രീകോവിലില്‍
മരുവും മഹാമായേ
തിരുനടയില്‍ നിന്‍ തിരുനടയില്‍
ഒരുഭദ്രദീപമായ് തൊഴുതുനില്‍ക്കാനെന്നെ
അനുവദിക്കൂ ദേവീ
ദേവീ.............
മടിയില്‍ മാണിക്യവീണയുമായ്
മരുവും ജഗജ്ജനനി
അടിമലരില്‍ നിന്നടിമലരില്‍
ഒരുപൂജാപുഷ്പമായ് തീരുവാനെന്നെ നീ
അനുവദിക്കൂ ദേവീ
ദേവീ.............