ആദിപാപം പാരിലിന്നും തേന്‍ കൂടുമായ് ആഗമിച്ചു
ശാപമേകിയതോ ഒരു പ്രസാദകലിക നുള്ളി
ഇരുളിലാഴ്ത്തിയതോ?
പാപം... പാപം..
തേടി നീയും തേരിറങ്ങി
കണ്ടതീത്തീരമോ?
ഭീതിപാകും മൂകതയില്‍
കരളിലേതോ ചിതയില്‍ വീണു
എരിയുമീ മോഹമോ?
പാപം.. പാപം...
നേരില്‍ നീയും നേടിവന്ന
മോചനം ഭാരമോ?
നേരമായോ നിന്‍ സിരയില്‍ ഒഴുകും
ജീവ നിണവുമേകി
മരണമായ് മാറുമോ?