ആടിവരുന്നു ആടിവരുന്നു
ആയിരമായിരം പൌര്‍ണ്ണമികള്‍
രാഗമനോഹര ഭാവലയങ്ങളില്‍
ആടിവരും നവ ഭാവനകള്‍
ചുംബനമേളങ്ങള്‍ കഴിഞ്ഞാല്‍
ചൂതുകളിക്കും മിഴികള്‍
തോരാത്ത പ്രേമപ്പൂമഴ ഞാന്‍
തീരാത്ത ദാഹ ഗീതം ഞാന്‍
സ്വപ്നങ്ങള്‍ വില്‍ക്കുന്ന ഹൃദയം
സ്വര്‍ഗ്ഗമെന്‍ ഗാനത്തിന്‍ ശിഖരം
അണയാത്ത മോഹത്തീമഴഞാന്‍
ആടുന്ന നാഗകന്യകഞാന്‍
താളമേളമിടുമീ വിലാസരാത്രി
ലീലയില്‍ മുഴുകിയാടുവാന്‍
മേഘവീഥിയിലെ വെള്ളി മേടകളില്‍
ആര്‍ദ്ര താരപോലാടുവാന്‍
ഓടിയോടിയിണ തേടിവന്ന മദ
മോഹമാര്‍ന്ന മണിനാഗം ഞാന്‍