ആലുവാപ്പുഴക്കക്കരേയൊരു പൊന്നമ്പലം
അവിടത്തെ കൃഷ്ണന്നു രത്നകിരീടം
ആലുവാപ്പുഴക്കിക്കരെ കല്ലമ്പലം
ഒരു കല്ലമ്പലം
അവിടത്തെ കൃഷ്ണന്നു പുഷ്പകിരീടം
അക്കരെ കണ്ണനു മാസത്തില്‍ രണ്ടുനാള്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി
ഇക്കരെ കണ്ണനു മാസത്തില്‍ മുപ്പതും ദു:ഖവാതില് ഏകാദശി
ദൈവങ്ങള്‍ക്കിടയിലും ജന്മികള് ഇന്നു പാവങ്ങള്‍ക്കിടയിലും ദൈവങ്ങള്‍
(ആലുവാപ്പുഴ....)
അക്കരെ കൃഷ്ണന്നൊരായിരം ഗോപികള്‍ , നൃത്തമാടാനുദ്യാനങ്ങള്
ഇക്കരെ കൃഷ്ണന്നു ചന്ദനം ചാര്‍ത്തുവാന്‍ എല്ലുപോലൊരെമ്പ്രാന്തിരി
ദൈവങ്ങള്‍ക്കിടയിലും ജന്മികള് ഇന്നു പാവങ്ങള്‍ക്കിടയിലും ദൈവങ്ങള്‍
(ആലുവാപ്പുഴ...)