മ്.... തുരുത്തു തുരുത്തു...........
ജീവന് പതഞ്ഞുപൊങ്ങും വീഞ്ഞിന് കണം
പ്രായം നുരഞ്ഞുതുള്ളും പാനാമൃതം
പാടിക്കൊള്ളുവിന്‍ ആടിക്കൊള്ളുവിന്
ജന്മങ്ങള് ഉല്ലാസ ഗാനങ്ങള്‍ താന്‍
പായും മുന്പുഞങ്ങള് കാണില്ല
കണ്ണാടിച്ചില്ലുപോലെ വീണുടഞ്ഞിടും
ആരാരോ ചൊരിമണലില്‍ എഴുതും മായ്ക്കുമീ
വാരാളും ചെറുകഥകള്‍ മഹിയില്‍ ജീവിതം
ഞൊടിയിലുടയുമെങ്കില് ഈ സ്ഫടികഭരണിതന്നില്
ലഹരി നിറയേണം
ജനിക്കലും മരിക്കലും ഒരിക്കലേയുള്ളൂ
ഓരോരോ കുമിളകളായ് വിടരാം കൊഴിയുവാന്‍
ഈ നേരം ഇടനേരം മധുരം പങ്കിടാം
അഴകു നഖശിഖാന്തം തഴുകിയൊഴുകുമേതോ
മെഴുകുപ്രതിമകള്‍ നാം
തുടക്കവും ഒടുക്കവും അചിന്ത്യമജ്ഞാതം