Aadatte srsticcu

ആദത്തെ സൃഷ്ടിച്ചു
Work
Year
Language

ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം
ഏകനായ് ഇരിക്കാതെ സ്ത്രീ വേണം കൂട്ടിനെന്ന്
നിദ്രയിലാദത്തിന്റെ അസ്ഥിയില്‍ ഒന്നെടുത്ത്
സ്ത്രീയാക്കി ചമച്ചവന്‍ ഹവ്വയെന്നു പേരുമിട്ടു

തോട്ടം സൂക്ഷിക്കാനും കായ്കനികള്‍ ഭക്ഷിപ്പാനും
തോട്ടത്തിലവരെ കാവലുമാക്കി ദൈവം
തോട്ടത്തിന്‍ നടുവിലുള്ള വൃക്ഷത്തിന്‍ ഫലം നിങ്ങള്‍
തിന്നുന്ന നാളില്‍ മരിക്കും - നിശ്ചയം നിങ്ങള്‍.
ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം

ആദത്തെ സൃഷ്ടിച്ച നിന്‍ ദൈവത്തെ സൃഷ്ടിച്ചത്
വേദങ്ങള്‍ വീണ്ടെടുത്ത വൈകുണ്ഡ നാഥനല്ലോ
പൊക്കിളിന്‍ പൂവിനുള്ളില്‍ ബ്രഹ്മാവേ വളര്‍ത്തുന്ന
പാല്‍ക്കടലില്‍ പള്ളികൊള്ളും ശ്രീപദ്മനാഭനല്ലോ

അതു നിങ്ങടെ വേദം. ഇതു ഞങ്ങടെ വേദം.
ആദത്തെ വഞ്ചിപ്പാനായ് സാത്താനൊരു സൂത്രമെടുത്തു
സര്‍പ്പത്തിന്‍ വായില്‍ കേറി സാത്താന്‍ വശവുമായി
തോട്ടത്തിന്‍ നടുവിലുള്ള വൃക്ഷത്തിന്‍ ഫലം നിങ്ങള്‍
തിന്നുന്ന നാളില്‍ കണ്ണു തുറക്കും - നിശ്ചയം നിങ്ങള്‍.

കണ്ണു തുറക്കും നിങ്ങള്‍ ദൈവത്തെപ്പോലെയാകും
നേരെന്നു വിശ്വസിച്ചു പഴം നാലവള്‍ പറിച്ചു
രണ്ടവള്‍ തിന്നു വേഗം കൊണ്ടുകൊടുത്തവനും
തിന്നപ്പോള്‍ ഇരുവരും നഗ്നരായ് ചമഞ്ഞല്ലോ

ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം
അതു നിങ്ങടെ ദൈവം. ഇതു ഞങ്ങടെ ദൈവം.

സാത്താനെ വഞ്ചിപ്പാനായ് വിഷ്ണുവൊരു സൂത്രമെടുത്തു
സര്‍പ്പത്തെ പിടിച്ചവന്‍ പാല്‍ക്കടലില്‍ മെത്തയാക്കി
മീനായും ആമയായും പത്തവതാരം ചെയ്തും
പാപികളെ നിഗ്രഹിച്ചും ഞങ്ങളെ രക്ഷിച്ചു
അതു നിങ്ങടെ വേദം. ഇതു ഞങ്ങടെ വേദം.
ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം
അതു നിങ്ങടെ വേദം.

ādattĕ sṛṣṭiccu edanilākki daivaṁ
eganāy irikkādĕ strī veṇaṁ kūṭṭinĕnn
nidrayilādattinṟĕ asthiyil ŏnnĕḍutt
strīyākki samaccavan havvayĕnnu perumiṭṭu

toṭṭaṁ sūkṣikkānuṁ kāyganigaḽ bhakṣippānuṁ
toṭṭattilavarĕ kāvalumākki daivaṁ
toṭṭattin naḍuviluḽḽa vṛkṣattin phalaṁ niṅṅaḽ
tinnunna nāḽil marikkuṁ - niścayaṁ niṅṅaḽ.
ādattĕ sṛṣṭiccu edanilākki daivaṁ

ādattĕ sṛṣṭicca nin daivattĕ sṛṣṭiccat
vedaṅṅaḽ vīṇḍĕḍutta vaiguṇḍa nāthanallo
pŏkkiḽin pūvinuḽḽil brahmāve vaḽarttunna
pālkkaḍalil paḽḽigŏḽḽuṁ śrībadmanābhanallo

adu niṅṅaḍĕ vedaṁ. idu ñaṅṅaḍĕ vedaṁ.
ādattĕ vañjippānāy sāttānŏru sūtramĕḍuttu
sarppattin vāyil keṟi sāttān vaśavumāyi
toṭṭattin naḍuviluḽḽa vṛkṣattin phalaṁ niṅṅaḽ
tinnunna nāḽil kaṇṇu tuṟakkuṁ - niścayaṁ niṅṅaḽ.

kaṇṇu tuṟakkuṁ niṅṅaḽ daivattĕppolĕyāguṁ
nerĕnnu viśvasiccu paḻaṁ nālavaḽ paṟiccu
raṇḍavaḽ tinnu vegaṁ kŏṇḍugŏḍuttavanuṁ
tinnappoḽ iruvaruṁ nagnarāy samaññallo

ādattĕ sṛṣṭiccu edanilākki daivaṁ
adu niṅṅaḍĕ daivaṁ. idu ñaṅṅaḍĕ daivaṁ.

sāttānĕ vañjippānāy viṣṇuvŏru sūtramĕḍuttu
sarppattĕ piḍiccavan pālkkaḍalil mĕttayākki
mīnāyuṁ āmayāyuṁ pattavadāraṁ sĕyduṁ
pābigaḽĕ nigrahiccuṁ ñaṅṅaḽĕ rakṣiccu
adu niṅṅaḍĕ vedaṁ. idu ñaṅṅaḍĕ vedaṁ.
ādattĕ sṛṣṭiccu edanilākki daivaṁ
adu niṅṅaḍĕ vedaṁ.