Aadamenna kaamugan

ആദമെന്ന കാമുകന്‍
Year
Language

ആദമെന്ന കാമുകന്‍ ഹവ്വയെന്ന കാമുകി
ആദ്യമന്നു കണ്ടു മിഴിമുനകള്‍ കൊണ്ടു
ചതിവിതച്ചു സാത്താന്‍ കനിയവര്‍ ഭുജിച്ചു
ശൃംഗാര സാന്ദ്രമാം ചുംബനങ്ങളാല്‍
ഒന്നായി അവരൊന്നായി അന്നൊന്നായി

പനിനീരുപെയ്യുന്ന രാവില്‍
പവിഴാധരങ്ങള്‍ കൊതിച്ചു
മാദകമാം രൂപം മാദകമാം നാദം
മാദകമാം ഗന്ധം മണ്ണിലുതിര്‍ന്നു
ആദ്യത്തെ ഉണ്ണിപിറന്നു

അനുരാഗഞാവല്‍പ്പഴങ്ങള്‍
അവനിയിലെങ്ങും നിന്നാടി
സ്നേഹമെന്ന സത്യം മോഹമെന്ന പുഷ്പം
ദാഹമെന്ന പക്ഷി
വന്നുനിരന്നു ആദ്യത്തെ ദുഃഖമകന്നു

ādamĕnna kāmugan havvayĕnna kāmugi
ādyamannu kaṇḍu miḻimunagaḽ kŏṇḍu
sadividaccu sāttān kaniyavar bhujiccu
śṛṁgāra sāndramāṁ suṁbanaṅṅaḽāl
ŏnnāyi avarŏnnāyi annŏnnāyi

paninīrubĕyyunna rāvil
paviḻādharaṅṅaḽ kŏdiccu
mādagamāṁ rūbaṁ mādagamāṁ nādaṁ
mādagamāṁ gandhaṁ maṇṇiludirnnu
ādyattĕ uṇṇibiṟannu

anurāgañāvalppaḻaṅṅaḽ
avaniyilĕṅṅuṁ ninnāḍi
snehamĕnna satyaṁ mohamĕnna puṣpaṁ
dāhamĕnna pakṣi
vannunirannu ādyattĕ duḥkhamagannu