Aadagal nyaoriyum

ആടകൾ ഞൊറിയും
Year
Language

ആ....ആ....
ആടകള്‍ ഞൊറിയും പുഴയുടെ മാറില്‍
ചേലുകള്‍ വിതറും സന്ധ്യേ സന്ധ്യേ
നാണം കൊണ്ടു ചുവക്കും നീയൊരു
നാടന്‍ കന്യകയല്ലേ?

കുങ്കുമമലകള്‍ കടന്നുവരും നിന്‍
ചന്ദന വിശറിക്കാറ്റില്‍ ഇളം കാറ്റില്‍
ചിരിച്ചുമറിയും ഓളങ്ങളിലെന്‍
കൊതുമ്പുവള്ളവുമായി കൊതുമ്പുവള്ളവുമായി
വന്നു ഞാന്‍ നിന്‍ പടവുകള്‍ തേടി
ആ........

ചില്ലയിലൂടെ ഒളിച്ചുനോക്കി
പൊന്നിഴപാകും നേരം നിഴല്‍ ചാര്‍ത്തി
മദിച്ചു മരുവും ഓരങ്ങളിലെന്‍
വിരിഞ്ഞ മോഹവുമായി...വിരിഞ്ഞ മോഹവുമായി
വന്നൂ ഞാന്‍ നിന്‍ കതിരുകള്‍ വാങ്ങാന്‍
ആ......

ā....ā....
āḍagaḽ ñŏṟiyuṁ puḻayuḍĕ māṟil
selugaḽ vidaṟuṁ sandhye sandhye
nāṇaṁ kŏṇḍu suvakkuṁ nīyŏru
nāḍan kanyagayalle?

kuṅgumamalagaḽ kaḍannuvaruṁ nin
sandana viśaṟikkāṭril iḽaṁ kāṭril
siriccumaṟiyuṁ oḽaṅṅaḽilĕn
kŏdumbuvaḽḽavumāyi kŏdumbuvaḽḽavumāyi
vannu ñān nin paḍavugaḽ teḍi
ā........

sillayilūḍĕ ŏḽiccunokki
pŏnniḻabāguṁ neraṁ niḻal sārtti
madiccu maruvuṁ oraṅṅaḽilĕn
viriñña mohavumāyi...viriñña mohavumāyi
vannū ñān nin kadirugaḽ vāṅṅān
ā......