Aadadee aadaadadee

ആടടീ ആടാടടീ
Work
Year
Language

ആടെടീ ആടാടെടീ ആലിലക്കിളിയെ
കാലില്‍ ചിലമ്പു തുള്ളുന്ന താളത്തിലാടെടിയെ
പാടിവാ തെന്നലേ ഓടിവാ തെന്നലേ
വാര്‍മഴവില്ലിന്നൂഞ്ഞാലുമായ് വാ
കണ്ണനുറങ്ങാന്‍ കൊച്ചുകള്ളനുറങ്ങാന്‍
(ആടെടീ)

ഇവനെന്‍ സ്നേഹം ഇവനെന്‍ ജീവന്‍
ആയിരം ജന്മമായ് ഞാന്‍ ചെയ്ത പുണ്യം
ഇവനുറങ്ങുമ്പോള്‍ പഞ്ചമിത്തിങ്കള്‍
ഇവനുണരുമ്പോള്‍ തുയിലുണരുന്നൊരുണ്ണിസൂര്യന്‍
പൂഞ്ചോലാടിവാ പൂങ്കനവേറിവാ കണ്മണിക്കുഞ്ഞേ
(ആടെടീ)

എങ്ങിനെ പാടും എന്തിനി നല്‍കും
വാത്സല്യക്കൈകളില്‍ ഞാനെന്തു നല്‍കും
എന്‍ ജന്മമാകെ നിനക്കുള്ളതല്ലേ
എന്റെ മനസിന്‍ മച്ചകം വാഴുമെന്നുണ്ണിക്കണ്ണാ
ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ എന്നോമനയുണ്ണീ
(ആടെടീ)

āḍĕḍī āḍāḍĕḍī ālilakkiḽiyĕ
kālil silambu tuḽḽunna tāḽattilāḍĕḍiyĕ
pāḍivā tĕnnale oḍivā tĕnnale
vārmaḻavillinnūññālumāy vā
kaṇṇanuṟaṅṅān kŏccugaḽḽanuṟaṅṅān
(āḍĕḍī)

ivanĕn snehaṁ ivanĕn jīvan
āyiraṁ janmamāy ñān sĕyda puṇyaṁ
ivanuṟaṅṅumboḽ pañjamittiṅgaḽ
ivanuṇarumboḽ tuyiluṇarunnŏruṇṇisūryan
pūñjolāḍivā pūṅganaveṟivā kaṇmaṇikkuññe
(āḍĕḍī)

ĕṅṅinĕ pāḍuṁ ĕndini nalguṁ
vātsalyakkaigaḽil ñānĕndu nalguṁ
ĕn janmamāgĕ ninakkuḽḽadalle
ĕnṟĕ manasin maccagaṁ vāḻumĕnnuṇṇikkaṇṇā
sāñjāḍuṇṇī sariññāḍuṇṇī ĕnnomanayuṇṇī
(āḍĕḍī)