Aadaanaavaade

ആടാനാവാതെ
Year
Language

ആടാനാവാതെ ആട്ടമാടുന്നു
പാടാനാവാതെ പാട്ടുപാടുന്നു
രാഗം പോയിടുന്നു താളം മാറിടുന്നു
സത്യമേ കൂടെ വാ സ്നേഹം നീ തൂകിവാ
സ്വപ്നമായാടുവാന്‍ താളം നീ കൊണ്ടുവാ

വിധിതരും കാലത്തിന്‍ മുകുളം ഞാന്‍
പദമൊട്ടും ആടാത്ത മയിലുഞാന്‍
മോഹം കത്തും എന്റെ ഹൃദയച്ചിലങ്കയില്‍
ഉയര്‍ന്നിടും ധ്വനികളില്‍
വീര്യം തേടും എന്റെ വിളറിയ മിഴികളില്‍
ഒഴുകിടും ലഹരിയിന്‍
സുഖപ്പൂക്കള്‍ വിതറും ഞാന്‍
ലയരാഗം ഉണര്‍ത്തും ഞാന്‍
ആടും എന്നുള്ളില്‍ നീറും ദുഃഖം മാത്രം

ഇളകുന്നെന്‍ പാദത്തിന്‍ നടനത്തില്‍
ഹൃദയത്തില്‍ നോവുന്ന നാദത്തില്‍
താരുണ്യത്തിന്‍ പൂക്കള്‍ വിടര്‍ന്നിടുമഴകിന്റെ
കുളിരിന്റെ മലരുകള്‍
വാരിച്ചൂടാന്‍ വന്ന കഴുകന്റെ മിഴിയുള്ള
സുഖരാഗം ഉയര്‍ത്തും ഞാന്‍
സുമബാണം അയയ്ക്കും ഞാന്‍
ആടും എന്നുള്ളില്‍ നീറും ദുഃഖങ്ങള്‍ മാത്രം

āḍānāvādĕ āṭṭamāḍunnu
pāḍānāvādĕ pāṭṭubāḍunnu
rāgaṁ poyiḍunnu tāḽaṁ māṟiḍunnu
satyame kūḍĕ vā snehaṁ nī tūgivā
svapnamāyāḍuvān dāḽaṁ nī kŏṇḍuvā

vidhidaruṁ kālattin muguḽaṁ ñān
padamŏṭṭuṁ āḍātta mayiluñān
mohaṁ kattuṁ ĕnṟĕ hṛdayaccilaṅgayil
uyarnniḍuṁ dhvanigaḽil
vīryaṁ teḍuṁ ĕnṟĕ viḽaṟiya miḻigaḽil
ŏḻugiḍuṁ lahariyin
sukhappūkkaḽ vidaṟuṁ ñān
layarāgaṁ uṇarttuṁ ñān
āḍuṁ ĕnnuḽḽil nīṟuṁ duḥkhaṁ mātraṁ

iḽagunnĕn pādattin naḍanattil
hṛdayattil novunna nādattil
tāruṇyattin pūkkaḽ viḍarnniḍumaḻaginṟĕ
kuḽirinṟĕ malarugaḽ
vāriccūḍān vanna kaḻuganṟĕ miḻiyuḽḽa
sukharāgaṁ uyarttuṁ ñān
sumabāṇaṁ ayaykkuṁ ñān
āḍuṁ ĕnnuḽḽil nīṟuṁ duḥkhaṅṅaḽ mātraṁ