Aadaaminre sandadigal

ആദാമിന്റെ സന്തതികൾ
Year
Language

ആദാമിന്റെ സന്തതികള്‍ കായേനും ആബേലും
അവരല്ലോ ഭൂമിയിലെ ആദ്യസോദരന്മാര്‍
കായേനൊരു കര്‍ഷകനായ് ആബേലോ ഇടയനുമായ്
അവരൊരുനാള്‍ ദൈവത്തിന്നു ബലിനല്‍കാന്‍ പോയി

ചീഞ്ഞളിഞ്ഞ ഫലമൂലങ്ങള്‍ ദൈവത്തിന്നു ബലിനല്‍കി
സ്വാര്‍ഥനായ കായേന്‍ സ്വന്തം നിലമറന്നു
ആബേലോ തന്റെ പങ്കായ് അരുമയായ കുഞ്ഞാടിനെ
വിശുദ്ധനായ യഹോവയ്ക്ക് ബലിയര്‍പ്പിച്ചു
ബലിയര്‍പ്പിച്ചൂ.........

ദൈവവചനമുണ്ടായി നല്ലവനാം ആബേലിന്ന്
നല്ലകാലം കൈവരുമെന്നരുളിച്ചെയ്തു
ദൈവം അരുളിച്ചെയ്തു
ആദാമിന്റെ സന്തതികള്‍ ...........

അന്നാദ്യമായ് മണ്ണില്‍ അസൂയതന്‍ വിത്തു വീണു
അന്നാദ്യമായ് മണ്ണില്‍ കോപമുണര്‍ന്നൂ
അനുജനേ ചേട്ടന്‍ കൊന്നു ആദ്യത്തെ ചതിനടന്നു
അസൂയയായിന്നുമിവിടെ കായേന്‍ വാഴുന്നൂ
ആദാമിന്റെ സന്തതികള്‍ ............

ādāminṟĕ sandadigaḽ kāyenuṁ ābeluṁ
avarallo bhūmiyilĕ ādyasodaranmār
kāyenŏru karṣaganāy ābelo iḍayanumāy
avarŏrunāḽ daivattinnu balinalgān poyi

sīññaḽiñña phalamūlaṅṅaḽ daivattinnu balinalgi
svārdhanāya kāyen svandaṁ nilamaṟannu
ābelo tanṟĕ paṅgāy arumayāya kuññāḍinĕ
viśuddhanāya yahovaykk baliyarppiccu
baliyarppiccū.........

daivavasanamuṇḍāyi nallavanāṁ ābelinn
nallagālaṁ kaivarumĕnnaruḽiccĕydu
daivaṁ aruḽiccĕydu
ādāminṟĕ sandadigaḽ ...........

annādyamāy maṇṇil asūyadan vittu vīṇu
annādyamāy maṇṇil kobamuṇarnnū
anujane seṭṭan kŏnnu ādyattĕ sadinaḍannu
asūyayāyinnumiviḍĕ kāyen vāḻunnū
ādāminṟĕ sandadigaḽ ............