Aadaam namukku paadaam

ആടാം നമുക്കു പാടാം
Year
Language

ആടാം... പാടാം
ആടാം നമുക്കുപാടാം
മദനസംഗീത മേള
ഇരുമെയ്യൊന്നായ് ഇരുമെയ്യൊന്നായ്
ഉന്മാദലീലക്കായ് മൂകം
ആടാം പാടാം

മെയ്യോട് മെയ്ചേരും തളിരേ
അനുരാഗപ്പനിനീരിന്‍ കുളിരേ
ഇളമെയ്യില്‍ നിറയുന്ന താരുണ്യമേ
എന്റെ തളിര്‍മേനി തഴുകിത്തരൂ
ആനന്ദം പരമാനന്ദം

മധുരത്തേന്‍ കിനിയുന്ന മലരേ
മധുപാനചഷകം തുറക്കൂ
ലളിതലാവണ്യസുഖമേ ഈ
ലഹരിനാലസ്യം പകരൂ
ആനന്ദം പരമാനന്ദം

āḍāṁ... pāḍāṁ
āḍāṁ namukkubāḍāṁ
madanasaṁgīda meḽa
irumĕyyŏnnāy irumĕyyŏnnāy
unmādalīlakkāy mūgaṁ
āḍāṁ pāḍāṁ

mĕyyoṭ mĕyseruṁ taḽire
anurāgappaninīrin kuḽire
iḽamĕyyil niṟayunna tāruṇyame
ĕnṟĕ taḽirmeni taḻugittarū
ānandaṁ paramānandaṁ

madhuratten kiniyunna malare
madhubānasaṣagaṁ tuṟakkū
laḽidalāvaṇyasukhame ī
laharinālasyaṁ pagarū
ānandaṁ paramānandaṁ