ആടാടുണ്ണീ ചാഞ്ചാട്
താമരത്തൊട്ടിലിലാടാട്
അമ്മതന്നുള്ളിലെ താളിലക്കുമ്പിളില്‍
ആടാടെന്നോമലാടാറ്റ്
കാച്ചെണ്ണതേച്ച് മുടിയുലുമ്പി
വാകപ്പൂമ്പൊടിയില്‍ മെഴുക്കിളക്കി
നാക്കില നീട്ടി വിളമ്പി
നാലും കൂട്ടി മുറുക്കി
നാമക്കിളിപ്പാട്ടിലമ്മയുറങ്ങുമ്പോള്‍
നന്മതന്‍ നാരായം തൊട്ടുറങ്ങ്
ഉണ്ണി നീയുറങ്ങു
ഓരോവാക്കും മിനുമിനുക്കി
ഓരോ ചോടും നോക്കിനോക്കി
അന്തിവിളക്കു കൊളുത്തി
നിത്യരാമായണം പാടി
സ്നേഹപഞ്ചാംഗമായ് അമ്മയുണരുമ്പോള്‍
പൂങ്കൊടിപോലെന്റെ പൊന്നുറങ്ങു
എന്റെ പൊന്നുറങ്ങു