രാസലീലയ്ക്കു വൈകിയതെന്തു നീ
രാജീവലോചനേ രാധികേ?
ഹരിചന്ദനക്കുറിവരച്ചില്ലാ...കാലില്‍
നവരത്നനൂപുരം ധരിച്ചില്ലാ
ഹരിചന്ദനക്കുറിവരച്ചില്ലാ...കാലില്‍
നവരത്നനൂപുരം ധരിച്ചില്ലാ
കാലില്‍ ധരിച്ചില്ലാ....
കാളിന്ദീ പുളിനത്തില്‍ കദളീ വിപിനത്തില്‍
കൈകൊട്ടി വിളിക്കുന്നു പൂന്തെന്നല്‍
കേശത്തില്‍ വനമുല്ല പൂമാല ചൂടിയില്ല(2)
കേശവാ.... വാര്‍ത്തിങ്കളുദിച്ചില്ലാ
പ്രത്യൂഷ ചന്ദ്രിക നിന് ചുണ്ടിലുള്ളപ്പോള്‍
മറ്റൊരു വെണ്ണിലാവെന്തിനായീ?
പ്രത്യൂഷ ചന്ദ്രിക നിന് ചുണ്ടിലുള്ളപ്പോള്‍
മറ്റൊരു വെണ്ണിലാവെന്തിനായീ?(2)
മണീമുരളീരവ മധുരിതലഹരിയില്
തനുവും പാദവും ഇളകുന്നൂ
അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാന്‍
മലര്‍ബാണന്‍ മാടിവിളിക്കുന്നൂ (അലങ്കാരം..)
(രാസലീലയ്ക്കു...)