Aabaadasoodam panineeru

ആപാദചൂഡം പനിനീരു
Year
Language

ആപാദചൂഡം പനിനീര്
അണി മുത്തുക്കുടങ്ങളില്‍ ഇളനീര്
കാദംബരീ നിന്‍ കദളീ ദളത്തില്‍
കടിച്ചാല്‍ നിറച്ചും കരിമ്പുനീര്
ആപാദചൂഡം പനിനീര്

ആലിലയ്ക്കൊത്തോരണിവയറോ
ആതിര ചന്ദ്രികക്കുളിര്‍ച്ചാറോ
ആലിലയ്ക്കൊത്തോരണിവയറോ
ആതിര ചന്ദ്രികക്കുളിര്‍ച്ചാറോ

മന്ദസ്മിതത്തിന്‍ ഈറനുടുക്കുമ്പോള്‍
മഞ്ജുളേ നീ ഒരു മലരമ്പ്
(ആപാദചൂഡം പനിനീര്)

അംഗോപാങ്ഗങ്ങള്‍ തടവുമ്പോള്‍
നിന്‍റെ ഗന്ധര്‍വ്വവീണയില്‍ തഴുകുമ്പോള്‍
അംഗോപാങ്ഗങ്ങള്‍ തടവുമ്പോള്‍
നിന്‍റെ ഗന്ധര്‍വ്വവീണയില്‍ തഴുകുമ്പോള്‍

ഇതള്‍ വിരീഞ്ഞുടുമെന്‍ ആത്മാവില്‍
ഇതു വരെ അറിയാത്ത രോമാഞ്ചം
ആപാദചൂഡം പനിനീര്

ābādasūḍaṁ paninīr
aṇi muttukkuḍaṅṅaḽil iḽanīr
kādaṁbarī nin kadaḽī daḽattil
kaḍiccāl niṟaccuṁ karimbunīr
ābādasūḍaṁ paninīr

ālilaykkŏttoraṇivayaṟo
ādira sandrigakkuḽirscāṟo
ālilaykkŏttoraṇivayaṟo
ādira sandrigakkuḽirscāṟo

mandasmidattin īṟanuḍukkumboḽ
mañjuḽe nī ŏru malaramp
(ābādasūḍaṁ paninīr)

aṁgobāṅgaṅṅaḽ taḍavumboḽ
ninṟĕ gandharvvavīṇayil taḻugumboḽ
aṁgobāṅgaṅṅaḽ taḍavumboḽ
ninṟĕ gandharvvavīṇayil taḻugumboḽ

idaḽ virīññuḍumĕn ātmāvil
idu varĕ aṟiyātta romāñjaṁ
ābādasūḍaṁ paninīr