ആ വിരല്‍ നുള്ളിയാല്‍ പൊന്നിന്‍ കുടം
ഈ വിരല്‍ നുള്ളിയാല്‍ തങ്കക്കുടം
അച്ഛന്റെ മൂക്കും അമ്മതന്‍ കണ്ണും
അച്ചില്‍ വാര്‍ത്തൊരു തിങ്കള്‍മുഖം
പൂമൊട്ടാകുമ്പോള്‍ മടിയില്‍ വെയ്ക്കാം
പൂച്ചെടിയാവുമ്പോള്‍ എന്തുചെയ്യും?
ഒളിച്ചിട്ടും മറച്ചിട്ടും ഫലമില്ലാ -പച്ച
പ്പുളികടിച്ചിരുന്നതും ഞാന്‍ കണ്ടേ.. ഞാന്‍ കണ്ടേ
രാരീ രാരീ രാരീ രാരീരോ
തട്ടാനേ വരുത്തണം തീര്‍ക്കേണം
തരിവള മണിവള പൊന്നരഞ്ഞാണ്‍
പത്താം മാസത്തില്‍ പടച്ചോന്‍ തരുമൊരു
പൊട്ടിക്കരയുന്ന മുത്തുക്കുടം