ആ ത്രിസന്ധ്യതൻ അനഘമുദ്രകൾ
ആരോമലേ നാം മറക്കുവതെങ്ങിനെ..
ആദ്യ സമാഗമ നിമിഷ സ്പന്ദം
ആത്മപ്രിയേ നാം മറക്കുവതെങ്ങിനെ...
പാടല പശ്ചിമ വ്യോമഹൃദന്തം
പാടി വിടർത്തിയ താരകമല്ലിക
ആലിംഗനസുഖകഥ പറഞ്ഞൊഴുകും
ആകാശമേഘ തരംഗാവലികൾ...
ആ നക്ഷത്ര സുമത്തിൽ നിൻ മിഴി
നാണത്തിന്നൊളി നിന്നു തുടിച്ചതും
ആ മേഘങ്ങളുരുമ്മിയനേരം
നാം ഇരു തിരകൾപോലെയുയർന്നതും
അമലേ ഇനി നാം മറക്കുവതെങ്ങിനെ
ആ ചിത്രങ്ങൾ മായ്‌ക്കുവതെങ്ങിനെ...
താഴ്വരചൂടിയ ദാഹവസന്തം
തേടി വണങ്ങിയ മന്ദസമീരണന്‍
ആശാ സുന്ദരവർണ്ണരഥംപോൽ
ആടിയുലഞ്ഞു പറന്ന പതംഗിക
ആ ശൃംഗാരവനത്തിൽ നിൻ ചിരി
ഓരോ പൂവിലും ഒളിയായ് നിന്നതും
ആ ശലഭങ്ങൾ പാടിയനേരം
നാം ഇരു രാഗ ശലാകകളായതും
അഴകേ ഇനി നാം മറക്കുവതെങ്ങിനെ
ആ വർണ്ണങ്ങൾ മായ്ക്കുവതെങ്ങിനെ...
ā trisandhyadan anaghamudragaḽ
āromale nāṁ maṟakkuvadĕṅṅinĕ..
ādya samāgama nimiṣa spandaṁ
ātmapriye nāṁ maṟakkuvadĕṅṅinĕ...
pāḍala paścima vyomahṛdandaṁ
pāḍi viḍarttiya tāragamalliga
āliṁganasukhagatha paṟaññŏḻuguṁ
āgāśamegha taraṁgāvaligaḽ...
ā nakṣatra sumattil nin miḻi
nāṇattinnŏḽi ninnu tuḍiccaduṁ
ā meghaṅṅaḽurummiyaneraṁ
nāṁ iru tiragaḽpolĕyuyarnnaduṁ
amale ini nāṁ maṟakkuvadĕṅṅinĕ
ā sitraṅṅaḽ māykkuvadĕṅṅinĕ...
tāḻvarasūḍiya dāhavasandaṁ
teḍi vaṇaṅṅiya mandasamīraṇan
āśā sundaravarṇṇarathaṁpol
āḍiyulaññu paṟanna padaṁgiga
ā śṛṁgāravanattil nin siri
oro pūviluṁ ŏḽiyāy ninnaduṁ
ā śalabhaṅṅaḽ pāḍiyaneraṁ
nāṁ iru rāga śalāgagaḽāyaduṁ
aḻage ini nāṁ maṟakkuvadĕṅṅinĕ
ā varṇṇaṅṅaḽ māykkuvadĕṅṅinĕ...