Aa tatta

ആ തത്ത
Year
Language

ആ തത്ത ഈ തത്ത ആകാശപ്പൂന്തത്ത
അത്തിമരക്കൊമ്പത്തൊന്നു വാ
എൻ കുരുന്നിനു താരാട്ടുമായ്
പൊൻമകനെൻ ചെന്താമര
(ആ തത്ത..)

എ ബി സി ഡി പാടി പാടി
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽസ്റ്റാറായി
ഐ ജെ കെ എൽ എം എൻ ഒ പി
ഹമ്പ്റ്റി ഡമ്പ്റ്റി സിറ്റിംഗ് ഓൺ എ വാൾ
കാണാക്കുയിൽ കിന്നാരം താ കിന്നാരം താ
പന്താടി വാ പന്താടി വാ
(ആ തത്ത..)

ഊഞ്ഞാലു കണ്ടിട്ടാ പൊന്നമ്പിളി
ചാഞ്ചാടി താഴോട്ടു പോരുന്നുണ്ടേ
ഊരെല്ലാം തെണ്ടുമ്പോൾ മഞ്ഞും കാത്ത്
ഉണ്ണിക്കും തുന്നുന്നുണ്ടേ തൂവാലപ്പട്ട്
ആകെയുള്ളൊരു പൊന്നാൺ തരി
ആശയ്ക്കും ലാത്തിരി പൂത്തിരി ദീപാവലി
നേരല്ലയോ...
നേരല്ലയോ ചെല്ലത്തേനല്ലയോ
എന്നും മനസ്സിന്റെ അകത്തൊരു മണിച്ചെപ്പു തുറന്നു വെയ്ക്ക്
വെഞ്ചാമര കാറ്റൊഴുക്ക് മഞ്ചാടിക്ക് നിറം കൊടുക്ക്
(ആ തത്ത..)

ഉണ്ണിക്ക് മാമുണ്ണാൻ വെള്ളിക്കിണ്ണം
കണ്ണുകളെ നയിക്കൂ മേഘപ്പെണ്ണ്
കാലൊച്ച കേൾക്കുന്നു കന്നിപ്രാവ്
പൂവിട്ടു നിൽക്കുന്നു മുല്ലക്കാട്
ആന കേറണ കുന്നല്ലയോ
ആളില്ലാവീട്ടിലുമുണ്ടൊരു മിന്നൽക്കൊടി
കൂട്ടല്ലയോ ...
കൂട്ടല്ലയോ ശ്വാസക്കാറ്റല്ലയോ
എന്റെ വയല്‍പ്പെണ്ണിൻ കിനിയുന്ന
വിളക്കിലെ തിരി കൊളുത്ത്
വെഞ്ചാമര കാറ്റൊഴുക്ക് മഞ്ചാടിക്ക് നിറം കൊടുക്ക്
(ആ തത്ത..)

ā tatta ī tatta āgāśappūndatta
attimarakkŏmbattŏnnu vā
ĕn kurunninu tārāṭṭumāy
pŏnmaganĕn sĕndāmara
(ā tatta..)

ĕ bi si ḍi pāḍi pāḍi
ṭviṅgiḽ ṭviṅgiḽ liṭrilsṭrāṟāyi
ai jĕ kĕ ĕl ĕṁ ĕn ŏ pi
hambṭri ḍambṭri siṭriṁk oṇ ĕ vāḽ
kāṇākkuyil kinnāraṁ tā kinnāraṁ tā
pandāḍi vā pandāḍi vā
(ā tatta..)

ūññālu kaṇḍiṭṭā pŏnnambiḽi
sāñjāḍi tāḻoṭṭu porunnuṇḍe
ūrĕllāṁ tĕṇḍumboḽ maññuṁ kātt
uṇṇikkuṁ tunnunnuṇḍe tūvālappaṭṭ
āgĕyuḽḽŏru pŏnnāṇ tari
āśaykkuṁ lāttiri pūttiri dībāvali
nerallayo...
nerallayo sĕllattenallayo
ĕnnuṁ manassinṟĕ agattŏru maṇiccĕppu tuṟannu vĕykk
vĕñjāmara kāṭrŏḻukk mañjāḍikk niṟaṁ kŏḍukk
(ā tatta..)

uṇṇikk māmuṇṇān vĕḽḽikkiṇṇaṁ
kaṇṇugaḽĕ nayikkū meghappĕṇṇ
kālŏcca keḽkkunnu kanniprāv
pūviṭṭu nilkkunnu mullakkāṭ
āna keṟaṇa kunnallayo
āḽillāvīṭṭilumuṇḍŏru minnalkkŏḍi
kūṭṭallayo ...
kūṭṭallayo śvāsakkāṭrallayo
ĕnṟĕ vayalppĕṇṇin kiniyunna
viḽakkilĕ tiri kŏḽutt
vĕñjāmara kāṭrŏḻukk mañjāḍikk niṟaṁ kŏḍukk
(ā tatta..)