Aa neelavaanilen

ആ നീലവാനിലെന്‍
Work
Year
Language

ആ നീലവാനിലെന്നാശകള്‍ -
ക്കണിയിടും താരകേ
അഴകുറ്റ നീയെന്‍ മാറിലെന്നോ
അണയുവതോമലേ ... അണയുവതോമലേ
അകലത്തങ്ങകലത്തെന്നാശകള്‍ -
ക്കണിയിടും താരകേ
അഴകുറ്റ നീയെന്‍ മാറിലേക്കായ്
അണയുവതെന്നഹോ... അണയുവതെന്നഹോ...

എങ്ങുപറന്നുപോയ് ചേതനയില്‍
ഓമല്‍ ഭാവനാ?
എങ്ങെനെയിദ്ദൂരം പിന്നിടാനെന്‍
താപം തീര്‍ന്നിടാന്‍ .. താപം തീര്‍ന്നിടാന്‍!

നീറുമെന്നുള്ളം കുളിരുവാന്‍ നീരിനു കേഴുന്നേന്‍ ജാതകി
കേഴുമെന്‍ കണ്ഠത്തിലാവിധി പാഴിടിവാളിടുമോ?
ഏതുമറിവീലതാശു ഞാനെന്‍
ജീവനായകാ ... ജീവനായകാ

സങ്കല്പമേഖല മേലുയരും സാന്ധ്യതാരകേ
സന്തപ്ത ചിന്താശതങ്ങളാല്‍ സഖി
സന്ദേശമേകിടാം സന്ദേശമേകിടാം

പാഴിരുള്‍ മൂടാതെ പാരിലുദിക്കുമോ
ബാലദിനേശ്വരന്‍ ?
വിഘ്നമൊഴിഞ്ഞൊരു പാതയിലനുരാഗ വീഥിയില്‍
നിത്യനിരാശിതരല്ല നാം സഖി
നീയിഹ മാഴ്കൊലാ നീയിഹ മാഴ്കൊലാ

ā nīlavānilĕnnāśagaḽ -
kkaṇiyiḍuṁ tārage
aḻaguṭra nīyĕn māṟilĕnno
aṇayuvadomale ... aṇayuvadomale
agalattaṅṅagalattĕnnāśagaḽ -
kkaṇiyiḍuṁ tārage
aḻaguṭra nīyĕn māṟilekkāy
aṇayuvadĕnnaho... aṇayuvadĕnnaho...

ĕṅṅubaṟannuboy sedanayil
omal bhāvanā?
ĕṅṅĕnĕyiddūraṁ pinniḍānĕn
tābaṁ tīrnniḍān .. tābaṁ tīrnniḍān!

nīṟumĕnnuḽḽaṁ kuḽiruvān nīrinu keḻunnen jādagi
keḻumĕn kaṇḍhattilāvidhi pāḻiḍivāḽiḍumo?
edumaṟivīladāśu ñānĕn
jīvanāyagā ... jīvanāyagā

saṅgalbamekhala meluyaruṁ sāndhyadārage
sandapta sindāśadaṅṅaḽāl sakhi
sandeśamegiḍāṁ sandeśamegiḍāṁ

pāḻiruḽ mūḍādĕ pāriludikkumo
bāladineśvaran ?
vighnamŏḻiññŏru pādayilanurāga vīthiyil
nityanirāśidaralla nāṁ sakhi
nīyiha māḻgŏlā nīyiha māḻgŏlā