ആ മലർവാടിയിൽ എന്നെയും നോക്കി
ആ മലർവാടിയിൽ എന്നെയും നോക്കി
ആരമ്യ പുഷ്പം വിടർന്നൂ
ആയിരം വർണ്ണ ദളങ്ങൾ വിടർത്തീ
എന്നിൽ കിനാവായ് തെളിഞ്ഞൂ
(ആ മലർ..)
പാതിരാക്കാറ്റെൻ കാതിൽ മെല്ലെ നിൻ
കാര്യം പറയാൻ വരുമ്പോൾ ആ.
മാദകഗന്ധത്തിൽ കോരിത്തരിച്ചു
കാമുകനായ് നോക്കി നിൽക്കും
ആ...ആ..ആ..
(ആ മലർ...)
ആതിരാക്കുളിരു പുടവയുടുത്തു നീ
മാലാഖയായണയുമ്പോൾ
എന്നിലെ ഭാവന നിന്നെക്കുറിച്ച്
ഗാനവും മൂളിയിരിക്കും
ആ..ആ...ആ..
(ആ മലർ..)
ā malarvāḍiyil ĕnnĕyuṁ nokki
āramya puṣpaṁ viḍarnnū
āyiraṁ varṇṇa daḽaṅṅaḽ viḍarttī
ĕnnil kināvāy tĕḽiññū
(ā malar..)
pādirākkāṭrĕn kādil mĕllĕ nin
kāryaṁ paṟayān varumboḽ ā.
mādagagandhattil korittariccu
kāmuganāy nokki nilkkuṁ
ā...ā..ā..
(ā malar...)
ādirākkuḽiru puḍavayuḍuttu nī
mālākhayāyaṇayumboḽ
ĕnnilĕ bhāvana ninnĕkkuṟicc
gānavuṁ mūḽiyirikkuṁ
ā..ā...ā..
(ā malar..)