Aa malar poygayil

ആ മലര്‍ പൊയ്കയില്‍
Year
Language

ആ മലര്‍ പൊയ്കയില്‍ ആടി കളിക്കുന്നോരോമന താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ മാല നിന്‍ മാറിലേയ്ക്കാരേ എറിഞ്ഞു
മാറിലേയ്ക്കാരേ എറിഞ്ഞു

ആ കൊച്ചു കള്ളന്റെ പുഞ്ചിരി കാണുമ്പോള്‍ ഇക്കിളി കൊള്ളുന്നതെന്തേ (2)
മാനത്തിന്‍ പൂക്കണി കാണാന്‍ കൊതിച്ച നീ നാണിച്ചു പോകുന്നതെന്തേ (2)
നൽ‌ത്തെളിനീരല നിന്നിതൾ‌ക്കുമ്പിളിൽ മുത്തമിട്ടോമനിക്കുമ്പോൾ (2)
കോരിത്തരിച്ച നിന്‍ തൂവേര്‍പ്പു തുള്ളികള്‍ ആരേയോ നോക്കി ചിരിപ്പൂ
ആരേയോ നോക്കി ചിരിപ്പൂ

സിന്ദൂ‍ര പൊട്ടിട്ടു ചന്തം വരുത്തിയ നിന്‍ മുഖം വാടുന്നതെന്തേ
മഞ്ഞവെയിൽ വന്നു തുള്ളുന്നിതോ നിന്റെ കണ്ണിണയെന്തേ കലങ്ങാൻ
നിന്നിതള്‍ത്തുമ്പിലെ പുഞ്ചിരി മായുമ്പോള്‍ നിന്നെക്കുറിച്ച് ഒന്നു പാടാന്‍ (2)
എന്‍ മണിവീണയില്‍ വീണ പൂവേ നിന്റെ നൊമ്പരം നിന്നു തുടിപ്പൂ
നൊമ്പരം നിന്നു തുടിപ്പൂ

ആ മലര്‍ പൊയ്കയില്‍ ആടി കളിക്കുന്നോരോമന താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ മാല നിന്‍ മാറിലേയ്ക്കാരേ എറിഞ്ഞു
മാറിലേയ്ക്കാരേ എറിഞ്ഞു

ā malar pŏygayil āḍi kaḽikkunnoromana tāmarappūve
mānattu ninnŏru sĕṅgadir māla nin māṟileykkāre ĕṟiññu
māṟileykkāre ĕṟiññu

ā kŏccu kaḽḽanṟĕ puñjiri kāṇumboḽ ikkiḽi kŏḽḽunnadĕnde (2)
mānattin pūkkaṇi kāṇān kŏdicca nī nāṇiccu pogunnadĕnde (2)
nal‌ttĕḽinīrala ninnidaḽ‌kkumbiḽil muttamiṭṭomanikkumboḽ (2)
korittaricca nin dūverppu tuḽḽigaḽ āreyo nokki sirippū
āreyo nokki sirippū

sindūra pŏṭṭiṭṭu sandaṁ varuttiya nin mukhaṁ vāḍunnadĕnde
maññavĕyil vannu tuḽḽunnido ninṟĕ kaṇṇiṇayĕnde kalaṅṅān
ninnidaḽttumbilĕ puñjiri māyumboḽ ninnĕkkuṟicc ŏnnu pāḍān (2)
ĕn maṇivīṇayil vīṇa pūve ninṟĕ nŏmbaraṁ ninnu tuḍippū
nŏmbaraṁ ninnu tuḍippū

ā malar pŏygayil āḍi kaḽikkunnoromana tāmarappūve
mānattu ninnŏru sĕṅgadir māla nin māṟileykkāre ĕṟiññu
māṟileykkāre ĕṟiññu