Yaatrayaayi

യാത്രയായി
Work
Year
Language

യാത്രയായി യാത്രയായി
കണ്ണീരില്‍ മുങ്ങി ശുദ്ധനാമുണ്ണിതന്‍
ദേശാടനവേളയായി...
അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ
പോകാനനുവദിക്കൂ...

(യാത്രയായി)

പദചലനങ്ങള്‍ പ്രദക്ഷിണമാകണേ
ദേഹം ശ്രീകോവിലാകേണമേ
ദുഃഖങ്ങള്‍ പൂജാപുഷ്പങ്ങളാകണേ
വചനം മന്ത്രങ്ങളാകേണമേ

(യാത്രയായി)

നിദ്രകളാത്മധ്യാനമാകേണമേ
അന്നം നൈവേദ്യമാകേണമേ
നിത്യകര്‍മ്മങ്ങള്‍ സാധനയാകണേ
ജന്മം സമ്പൂര്‍ണ്ണമാകേണമേ

(യാത്രയായി)

yātrayāyi yātrayāyi
kaṇṇīril muṅṅi śuddhanāmuṇṇidan
deśāḍanaveḽayāyi...
anugrahikkū amme anuvadikkū
pogānanuvadikkū...

(yātrayāyi)

padasalanaṅṅaḽ pradakṣiṇamāgaṇe
dehaṁ śrīgovilāgeṇame
duḥkhaṅṅaḽ pūjābuṣpaṅṅaḽāgaṇe
vasanaṁ mandraṅṅaḽāgeṇame

(yātrayāyi)

nidragaḽātmadhyānamāgeṇame
annaṁ naivedyamāgeṇame
nityagarmmaṅṅaḽ sādhanayāgaṇe
janmaṁ sambūrṇṇamāgeṇame

(yātrayāyi)